ടെസ്റ്റ് മത്സരങ്ങള്‍ അഞ്ച് ദിവസത്തിന് പകരം നാല് ദിവസമാക്കി കുറയ്ക്കുന്നതിന് പ്രതികരണവുമായി ഇസിബി

ലണ്ടന്‍: 2023- 2031 കാലയളവില്‍ നടക്കുന്ന ടെസ്റ്റ് മത്സരങ്ങള്‍ അഞ്ച് ദിവസത്തിന് പകരം നാല് ദിവസമാക്കി കുറയ്ക്കാനുള്ള ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ആദ്യമായി പ്രതികരണമറിയിച്ചിരിക്കുകയാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ്. നിയമം നടപ്പാക്കാന്‍ ഐസിസി എക്സിക്യൂട്ടീവ് ബോര്‍ഡ് അംഗങ്ങള്‍ വോട്ടെടുപ്പിലൂടെ അംഗീകാരം നല്‍കേണ്ടതാണ്.

ഇത്തരത്തിലേക്ക് മാറ്റിയാല്‍ താരങ്ങള്‍ക്ക് കൂടുതല്‍ വിശ്രമം ലഭിക്കുമെന്നും സമയവും ലാഭിക്കാമെന്നും നിയമം നടപ്പിലാക്കുമ്പോള്‍ മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വിഭിന്നമായി കരുത്തുറ്റ ഘടനയോട് കൂടി നടത്തണമെന്നും ഐസിസിയുടെ തീരുമാനത്തെ പിന്തുണച്ചിരിക്കുകയാണ് ഇസിബി. അതേസമയം ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞത്, കാര്യങ്ങള്‍ പഠിച്ച ശേഷം അറിയിക്കാമെന്നാണ്.

Comments are closed.