2020ലെ ആദ്യ മന്ത്രിസഭായോഗത്തിന് ശേഷം യാഥാര്‍ത്ഥ്യബോധമുള്ള ചില പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: 2020ലെ ആദ്യ മന്ത്രിസഭായോഗത്തിന് ശേഷം യാഥാര്‍ത്ഥ്യബോധമുള്ള ചില പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സാങ്കേതികമായ ഒരു തടസവും ഇതിനെ ബാധിക്കില്ലെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

  1. വീടില്ലാത്തവര്‍ക്കും റേഷന്‍കാര്‍ഡ്‌റേഷന്‍ കാര്‍ഡില്ലാത്ത പാവപ്പെട്ടവര്‍ക്കെല്ലാം കാര്‍ഡ് നല്‍കും. പുതുവര്‍ഷത്തെ സര്‍ക്കാരിന്റെ പ്രധാന ചുമതല ഇതായിരിക്കും. വീടില്ലാത്തവര്‍ക്കും വീടിന് നമ്പരില്ലാത്തവര്‍ക്കും കാര്‍ഡ് ലഭിക്കും
  2.   തകര്‍ന്ന റോഡുകള്‍ നന്നാക്കുംതകര്‍ന്നു കിടക്കുന്ന മുഴുവന്‍ റോഡുകളുടെയും അറ്റകുറ്റപ്പണികള്‍ മേയ് മാസത്തിനകം പൂര്‍ത്തിയാക്കും. അതിനകം പൂര്‍ത്തിയാക്കാന്‍ കഴിയാത്തവ മഴ കഴിഞ്ഞ് ഡിസംബറിനുള്ളില്‍ പൂര്‍ത്തിയാക്കും.
  3.  വിദ്യാര്‍ത്ഥികള്‍ക്ക് പാര്‍ട്ട് ടൈം ജോലിവിദേശ രാജ്യങ്ങളിലെ മാതൃകയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനൊപ്പം പാര്‍ട്ട് ടൈം ജോലി സാദ്ധ്യതകള്‍ സൃഷ്ടിക്കും. ജോലി ചെയ്ത് പഠനം നടത്താമെന്ന സംസ്‌കാരം വളര്‍ത്തിയെടുക്കും. തദ്ദേശ സ്ഥാപനങ്ങള്‍ മുഖേന തൊഴിലവസരം ലഭ്യമാക്കാനുള്ള പദ്ധതി നടപ്പാക്കും. യൂത്ത് ലീഡര്‍ഷിപ്പ് അക്കാഡമി സ്ഥാപിക്കും.
  4.  പരാതികള്‍ തീര്‍ക്കാന്‍ അദാലത്ത്
    പൊതുജനങ്ങളുടെ കെട്ടിക്കിടക്കുന്ന പരാതികള്‍ മുഴുവന്‍ ഈ വര്‍ഷം തീര്‍പ്പാക്കും.താലൂക്ക് തലത്തില്‍ അദാലത്തുകള്‍ സംഘടിപ്പിച്ചാവും പരാതികള്‍ പരിഹരിക്കുക. മന്ത്രിമാരും അദാലത്തുകളില്‍ പങ്കെടുക്കും. അതത് ജില്ലാ കളക്ടര്‍മാര്‍ക്കാവും ചുമതല.
  5.  പച്ചപ്പ് വീണ്ടെടുക്കുംകേരളത്തിന്റെ പുനര്‍നിര്‍മ്മിതിയില്‍ പച്ചപ്പ് വീണ്ടെടുക്കുന്നതിന്റെ ഭാഗമായി 37 കോടി വൃക്ഷത്തൈകള്‍ ഈ വര്‍ഷം വച്ചുപിടിപ്പിക്കും. വൈദ്യുതി ലാഭിക്കാന്‍ തെരുവ് വിളക്കുകള്‍ മുഴുവന്‍ എല്‍.ഇ.ഡിയാക്കും
  6.  സ്ത്രീ സൗഹൃദ കേന്ദ്രങ്ങള്‍യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് രാത്രിയില്‍ ഉറങ്ങുന്നതിനും, പ്രഭാത ഭക്ഷണം അടക്കം ലഭ്യമാക്കുന്നതിനും എല്ലാ പട്ടണങ്ങളിലും നഗരസഭകളുടെ നേതൃത്വത്തില്‍ സ്ത്രീ സൗഹൃദ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. വ്യത്യസ്ത സൗകര്യങ്ങളുള്ള വഴിയോര വിശ്രമ കോംപ്ലക്‌സുകളും, സംസ്ഥാനത്തുടനീളം 12, 000 ടോയ്ലെറ്റുകളും സ്ഥാപിക്കും.
  7. വ്യവസായ സംരക്ഷണ സേനസംസ്ഥാന വ്യവസായ സംരക്ഷണ സേന വിപുലമാക്കും. കേന്ദ്ര വ്യവസായ സംരക്ഷണ സേനയ്ക്ക് നല്‍കുന്നതിനു തുല്യമായ പരിശീലനം നല്‍കും. എന്നിങ്ങനെയാണ് പ്രഖ്യാപനങ്ങള്‍.

Comments are closed.