മരടില്‍ നിരാഹാരത്തിലുള്ള സമരക്കാരുമായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ ഇന്ന് ചര്‍ച്ച നടത്തുന്നു

കൊച്ചി: മരടില്‍ നെട്ടൂരിലെ ആല്‍ഫാ സെറീന്‍ ഫ്‌ലാറ്റിന് സമീപം ഇന്നലെ നാട്ടുകാര്‍ നിരാഹാരം തുടരുമ്പോള്‍ ഫ്‌ലാറ്റ് പൊളിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ് ജില്ലാ ഭരണകൂടം. ഫ്‌ലാറ്റ് പൊളിക്കാന്‍ നിശ്ചയിച്ച സമയക്രമത്തില്‍ മാറ്റമുണ്ടാകില്ലെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ് വ്യക്തമാക്കി.

ജനുവരി 11, 12 തീയതികളിലായാണ് മരടില്‍ ഒരു ഇരട്ട ഫ്‌ലാറ്റ് സമുച്ചയമടക്കം അഞ്ച് ഫ്‌ലാറ്റ് കെട്ടിടങ്ങള്‍ പൊളിക്കുന്നത്. തുടര്‍ന്ന് സമരക്കാരുമായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ ഇന്ന് ചര്‍ച്ച നടത്തുന്നതാണ്. ഫ്‌ലാറ്റുകളില്‍ സ്‌ഫോടക വസ്തുക്കള്‍ നിറയ്ക്കുന്ന ദിവസം ഹര്‍ത്താല്‍ ആചരിക്കാന്‍ നെട്ടൂരിലെ വ്യാപാരികള്‍ തീരുമാനിച്ചിട്ടുണ്ട്.

പൊളിക്കല്‍ നടപടികള്‍ സംബന്ധിച്ച് സിറ്റി പൊലീസ് കമ്മീഷണറുമായും നിരന്തരം ചര്‍ച്ചകള്‍ നടത്തി വരുന്നതായി കളക്ടര്‍ അറിയിച്ചു. ഫ്‌ലാറ്റ് പൊളിക്കുന്നതിന് മുമ്പുള്ള ഒഴിപ്പിക്കല്‍ നടപടികള്‍ ആറ് മണിക്കൂര്‍ നീളുമെന്നാണ് കണക്കാ്ക്കുന്നത്. വൈകിട്ട് അഞ്ചര മണിക്ക് തിരുവനന്തപുരത്താണ് യോഗം.

അഡീഷണല്‍ ചീഫ് സെക്രട്ടറി, ജില്ലാ കളക്ടര്‍, പൊളിക്കല്‍ ചുമതലയുള്ള ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍, പരിസ്ഥിതി വകുപ്പ് ഡയറക്ടര്‍, മരട് നഗരസഭാ അധ്യക്ഷ എന്നിവര്‍ക്കൊപ്പം സമരസമിതിയിലെ രണ്ടുപേരെയും ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരിക്കുകയാണ്.

Comments are closed.