പൗരത്വ നിയമ ഭേദഗതി : പുതുവര്‍ഷദിനത്തില്‍ ദില്ലിയില്‍ കലയിലൂടെ പ്രതിഷേധം

ദില്ലി: പൗരത്വ നിയമ ഭേദഗതിയെത്തുടര്‍ന്ന് ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ പുതുവര്‍ഷദിനത്തില്‍ ദില്ലി കലയിലൂടെ പ്രതിഷേധിക്കുകയായിരുന്നു. നാളെ ഷഹീന്‍ ബാഗില്‍ വനിതകള്‍ നടത്തുന്ന പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ മാര്‍ച്ച് നടത്തും. പുതുവര്‍ഷദിനത്തെ ദേശീയഗാനം പാടിയാണ് ഷഹീന്‍ ബാഗിലെ സമരക്കാര്‍ എതിരേറ്റത്.

ജാമിയ മിലിയ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി ഇന്നലെ ബോളിവുഡ് താരം സ്വരാ ഭാസ്‌കര്‍ ഉള്‍പ്പടെയുള്ളവര്‍ എത്തിയിരുന്നു. അലിഗഢ് സര്‍വകലാശാലയുടെ ശൈത്യകാല അവധി നീട്ടിയതായി സര്‍വകലാശാലാ അധികൃതര്‍. ജനുവരി ആറിന് ക്ലാസുകള്‍ തുടങ്ങില്ല. തീയതി പിന്നീട് അറിയിക്കുമെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം ഷഹീന്‍ ബാഗില്‍ സ്ത്രീകളുടെ സമരവും സജീവമാണ്.

Comments are closed.