റിപ്പബ്ലിക് ദിന പരേഡില്‍ ബംഗാളിന്റെ ദൃശ്യാവിഷ്‌കാരത്തിന് അനുമതി കേന്ദ്രം നിഷേധിച്ചു

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ ബംഗാളിന്റെ ദൃശ്യാവിഷ്‌കാരത്തിന് കേന്ദ്രം അനുമതി നിഷേധിച്ചു. ബംഗാളിന്റെ റിപ്പബ്ലിക് ടാബ്ലോ വിദഗ്ധ കമ്മറ്റി പരിശോധിച്ചുവെന്നും അനുമതി നല്‍കേണ്ടെന്നാണ് തീരുമാനമെന്നും ഗാളിന്റെ ടാബ്ലോ അന്തിമ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നുവെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.

16 എണ്ണം സംസ്ഥാനങ്ങളില്‍ നിന്നും ആറെണ്ണം കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമായി റിപ്പബ്ലിക് ദിനത്തില്‍ അവതരിപ്പിക്കാനായി 22 പ്രൊപ്പോസിലുകളാണ് പ്രതിരോധ മന്ത്രാലയത്തിന് മുന്നിലെത്തിയത്. എന്നാല്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പ്രശ്നങ്ങളാണ് ഈ തീരുമാനങ്ങള്‍ക്ക് പിന്നിലെന്ന് ആരോപണം.

Comments are closed.