പൗരത്വ ഭേദഗതി നിയമം ചെന്നൈയില്‍ കോലം വരച്ച് പ്രതിഷേധിച്ചവര്‍ക്ക് പാക് ബന്ധമെന്ന് പോലീസ്

ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് ചെന്നൈയില്‍ കോലം വരച്ച് പ്രതിഷേധിച്ചവര്‍ക്ക് പാക് ബന്ധമെന്ന് പോലീസ് ആരോപണം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ചെന്നൈയില്‍ കോലം വരച്ച് പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് കോലം വരച്ചവരെ പോലീസ് അറസ്റ്റു ചെയ്ത് നീക്കി. പോലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ അറസ്റ്റ് ചെയ്തവരെ വിട്ടയച്ചിരുന്നു.

തമിഴ്നാട്ടില്‍ എല്ലായിടത്തും സമാന പ്രതിഷേധം ഉയര്‍ന്നതോടെ പോലീസിന് ആകെ നാണക്കേടായതോടെയാണ് കോലമെഴുതി പ്രതിഷേധിച്ചവരും നേതൃത്വം നല്‍കിയവരും പാക് ബന്ധമുള്ളവരാണെന്ന് പോലീസ് ആരോപിക്കുന്നത്. പ്രതിഷേധക്കാരില്‍ ചിലരുടെ സമൂഹമാധ്യമ അക്കൗണ്ടുകളുടെ സ്‌ക്രീന്‍ഷോട്ട് തെളിവായി ഉയര്‍ത്തിയാണ് പോലീസ് ഇത്തരമൊരു ആരോപണം നടത്തുന്നത്.

Comments are closed.