പുതുവര്‍ഷ ദിനത്തില്‍ അയല്‍രാജ്യങ്ങള്‍ക്കെല്ലാം ആശംസ നേര്‍ന്ന പ്രധാനമന്ത്രി പാകിസ്താനെ ഒഴിവാക്കി

ന്യൂഡല്‍ഹി: പുതുവര്‍ഷ ദിനത്തില്‍ അയല്‍രാജ്യങ്ങള്‍ക്കെല്ലാം ആശംസ നേര്‍ന്ന പ്രധാനമന്ത്രി പാകിസ്താനെ ഒഴിവാക്കി. ഭൂട്ടാന്‍, ശ്രീലങ്ക, മാലദ്വീപ്, ബംഗ്ളാദേശ്, നേപ്പാള്‍ എന്നിവിടങ്ങളിലെ നേതാക്കന്മാരെല്ലാം ഉള്‍പ്പെട്ടപ്പോള്‍ ഇല്ലാത്തത് പാകിസ്താന്‍ പ്രധാനമന്ത്രിയുടെ പേര് മാത്രം പ്രധാനമന്ത്രിയുടെ കോള്‍ലിസ്റ്റ് പട്ടികയിലുണ്ടായിരുന്നില്ല.

കഴിഞ്ഞ ഏപ്രില്‍ – മെയ് മാസങ്ങളില്‍ നടന്ന ദേശീയ തെരഞ്ഞെടുപ്പില്‍ അധികാരമേറ്റതിന് പിന്നാലെ പ്രധാനമന്ത്രിയ്ക്ക് രണ്ടാം വരവിലെ ആദ്യ പുതുവര്‍ഷ ദിനമാണിത്. ജമ്മുവിലെ പുല്‍വാമയില്‍ 40 അര്‍ദ്ധ സൈനിക വിഭാഗത്തില്‍ പെട്ടവര്‍ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ട് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ബലാക്കോട്ടേയിലെ ജെയ്ഷെ ഇ മുഹമ്മദ് ഭീകര ക്യാമ്പില്‍ ഇന്ത്യ തിരിച്ചടി നല്‍കുകയും ചെയ്തു. ഇതിന് ശേഷം ഇന്ത്യാ പാക് ബന്ധം വഷളായിരുന്നു.

ഭീകരതയും സമാധാന ചര്‍ച്ചയും ഒരിക്കലും ഒരുമിച്ച പോകില്ലെന്ന നിലപാടാണ് ഇന്ത്യയ്ക്കുള്ളത്. അതിന് ശേഷം പാകിസ്താന്‍ ഇന്ത്യയുമായി ചര്‍ച്ച പുനരാരംഭിക്കാന്‍ വലിയ ശ്രമം തന്നെ നടത്തുന്നുണ്ടെങ്കിലും ഇന്ത്യ കാര്യമായി പ്രതികരിച്ചിട്ടില്ല. യുഎന്നിലെ പൊതു സഭയില്‍ ഉള്‍പ്പെടെ എല്ലാ അന്താരാഷ്ട്ര വേദിയിലും കശ്മീര്‍ വിഷയം പാകിസ്താന്‍ ഉന്നയിക്കുന്നുണ്ടെങ്കിലൂം അതൊന്നും വിജയിച്ചിരുന്നില്ല.

ഭരണഘടനയിലെ 370 ാം വകുപ്പ് എടുത്തുമാറ്റിയ വിഷയവും പാകിസ്താന്‍ ഉയര്‍ത്തിക്കൊണ്ടു വരാന്‍ ശ്രമം നടത്തിയെങ്കിലും അത് ആഭ്യന്തര വിഷയം മാത്രമാണെന്ന് കാണിച്ചാണ് ഇന്ത്യ പ്രശ്‌നം ഒഴിവാക്കിയത്.

Comments are closed.