സംസ്ഥാനത്ത് പുതുവത്സരം പ്രമാണിച്ച് 89.12 കോടി രൂപയുടെ മദ്യം വിറ്റഴിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് പുതുവത്സരം പ്രമാണിച്ച് ഡിസംബര്‍ 31 ന് 89.12 കോടി രൂപയുടെ മദ്യം വിറ്റഴിച്ചു. 24 ന് ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്ലെറ്റുകളില്‍ മാത്രം നടന്നത് 51.65 കോടിയുടെ മദ്യവില്‍പ്പനയാണ്. കഴിഞ്ഞ വര്‍ഷം ക്രിസ്തുമസ് തലേന്ന് 47.57 കോടി രൂപയുടെ മദ്യപില്‍പ്പനയാണ് നടന്നത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 4.11 കോടി രൂപയുടെ അധിക വില്‍പ്പനയാണ് ഇപ്പോള്‍ നടന്നത്.

ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്ലെറ്റുകള്‍ വഴിയും വെയര്‍ ഹൗസുകള്‍ വഴിയും 24 ന് നടന്നത് 71.51 കോടിയുടെ മദ്യവില്‍പ്പനയാണ്. കഴിഞ്ഞ വര്‍ഷം ഇത് 64.63 കോടിയായിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മദ്യവില്‍പ്പനയില്‍ 16 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ മദ്യം വിറ്റഴിച്ചത്.

Comments are closed.