ഡല്‍ഹിയില്‍ വീണ്ടും ഫാക്ടറി കെട്ടിടത്തിന് തീപിടിച്ചു

ന്യുഡല്‍ഹി: ഡല്‍ഹിയിലെ ഉദ്യോഗസ്നഗര്‍ പീരാഗര്‍ഹിയിലെ ഫാക്ടറി കെട്ടിടത്തിന് തീപിടിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 4.30 ഓടെയാണ് തീപിടിച്ചത്. തുടര്‍ന്ന് തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ കെട്ടിടം തകര്‍ന്നുവീണിരുന്നു.

തുടര്‍ന്ന് തീ പടര്‍ന്നുപിടിക്കുമ്പോള്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടന്നവരെ രക്ഷിക്കാന്‍ കയറിയ അഗ്‌നിശമന സേനാംഗങ്ങള്‍ തകര്‍ന്നുവീണ കെട്ടിടത്തിനുള്ളില്‍ പെട്ടിരിക്കുകയാണ്. 35 യൂണിറ്റ് അഗ്‌നിശമന സേനകള്‍ എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

Comments are closed.