ഡിസംബര്‍ മാസം 12 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി ടാറ്റ മോട്ടോഴ്‌സ്

മുംബൈ: ആഭ്യന്തര വില്‍പ്പനയില്‍ ഡിസംബര്‍ മാസത്തില്‍ 12 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയതായി ടാറ്റ മോട്ടോഴ്‌സിന്റെ റിപ്പോര്‍ട്ട്. പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പനയിലും 10 ശതമാനം ഇടിവുണ്ടായി. ഈ വര്‍ഷം ഡിസംബറില്‍ ഈ വിഭാഗത്തിലെ ആകെ വില്‍പ്പന 12,785 യൂണിറ്റുകളായിരുന്നു.

കഴിഞ്ഞ വര്‍ഷം സമാന കാലയളവില്‍ ഇത് 14,260 യൂണിറ്റുകളായിരുന്നു. കയറ്റുമതി അടക്കമുളള കണക്കുകള്‍ പ്രകാരം ആകെ വില്‍പ്പനയിലുണ്ടായ ഇടിവ് 13.84 ശതമാനമാണ്. ഡിസംബറില്‍ ആകെ വില്‍പ്പന 46,903 യൂണിറ്റുകളായിരുന്നു. എന്നാല്‍ 2018 ഡിസംബറില്‍ വില്‍പ്പന 54,439 യൂണിറ്റുകളായിരുന്നു.

Comments are closed.