13.2 ബില്യണ്‍ ഒമാനി റിയാല്‍ ചെലവ് ഉള്‍കൊള്ളിച്ചു കൊണ്ട് 2020ലെ ഒമാന്‍ സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപിച്ചു

മസ്‌ക്കറ്റ്: സ്വദേശി പൗരന്മാരുടെ ജീവിത നിലവാരവും സാമ്പത്തിക വളര്‍ച്ചയും ഉറപ്പു വരുത്തുന്ന ബജറ്റിന് ഒമാന്‍ സര്‍ക്കാരിന്റെ 2020ലെ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സൈദിന്റെ അംഗീകാരം. എണ്ണ വില ബാരലിന് 58 അമേരിക്കന്‍ ഡോളര്‍ അടിസ്ഥാനമാക്കിയാണ് ഈ വര്‍ഷത്തെ ഒമാന്‍ ബജറ്റ് തയാറാക്കിയത്. ബജറ്റിലെ കമ്മിയായ 2.5 ബില്യണ്‍ ഒമാനി റിയാലില്‍ രണ്ട് ബില്യണ്‍ റിയാല്‍ വിദേശ – ആഭ്യന്തര വായ്പകളിലൂടെ സമാഹരിക്കും.

ബാക്കി 500 മില്യണ്‍ ഒമാനി റിയാല്‍ രാജ്യത്തിന്റെ കരുതല്‍ നിക്ഷേപത്തില്‍ നിന്നും പിന്‍വലിക്കും. വരുമാനത്തിന്റെ 72 ശതമാനം എണ്ണ വ്യാപാരത്തിലൂടെയും 28 ശതമാനം എണ്ണ ഇതര മേഖലയില്‍ നിന്നുമാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. അതേസമയം ഈ വര്‍ഷത്തെ ഒമാന്റെ വാര്‍ഷിക ബജറ്റ് രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരത നിലനിര്‍ത്തുന്നതിനോടൊപ്പം സ്വദേശി പൗരന്മാരുടെ ജീവിത നിലവാരവും സാമ്പത്തിക വളര്‍ച്ചയും ഉറപ്പു വരുത്തുന്ന ബജറ്റ് ആണെന്നും ഒമാന്‍ സാമ്പത്തിക മന്ത്രാലയം അറയിച്ചു. ഈ വരുന്ന സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ പ്രതീക്ഷിക്കുന്ന വരുമാനം 10.7 ബില്യണ്‍ ഒമാനി റിയല്‍ ആണ്. 2.5 ബില്യന്‍ ഒമാനി റിയാലിന്റെ കമ്മിയുണ്ടാകുമെന്നും ബജറ്റില്‍ ബജറ്റില്‍ വ്യക്തമാക്കുകയാണ്.

Comments are closed.