കന്നഡയില്‍ രക്ഷിത് ഷെട്ടി നായകനാവുന്ന അവന്‍ ശ്രീമന്‍ നാരായണ നാളെ പ്രദര്‍ശനത്തിന് എത്തുന്നു

കന്നട, തെലുങ്ക് ഭാഷകളിലായി നേരത്തെ റിലീസ് ചെയ്ത് കന്നഡ സൂപ്പര്‍ സ്റ്റാര്‍ രക്ഷിത് ഷെട്ടി നായകനാവുന്ന അവന്‍ ശ്രീമന്‍ നാരായണ നാളെ പ്രദര്‍ശനത്തിന് എത്തുന്നു. സച്ചിന്‍ രവി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കര്‍ണ്ണാടകയിലെ അമരാവതി എന്ന സാങ്കല്പിക ഗ്രാമത്തില്‍ 80 കളില്‍ ജീവിച്ചിരുന്ന ഒരു പോലീസുകാരന്റെ വേഷമാണ് രക്ഷിത് ഷെട്ടി സിനിമയില്‍ അവതരിപ്പിക്കുന്നത്.

ഷാന്‍വി ശ്രീവാസ്തവ, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ബാലാജി മനോഹര്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കേരളത്തില്‍ റിലീസാവുന്ന ബിഗ് ബജറ്റ് കന്നട ചിത്രമാണ് ‘അവന്‍ ശ്രീമന്‍ നാരായണ’.

Comments are closed.