2018ലെ ദക്ഷിണാഫ്രിക്കന്‍ പര്യടനം മുതല്‍ ഇന്ത്യ ബൗളിങ് മറ്റൊരു തലത്തിലേക്ക് ഉയര്‍ന്നുവെന്ന് രവി ശാസ്ത്രി

മുംബൈ: 2018ലെ ദക്ഷിണാഫ്രിക്കന്‍ പര്യടനം മുതലാണ് ഇന്ത്യ ബൗളിങ് മറ്റൊരു തലത്തിലേക്ക് ഉയര്‍ന്നത്. പീന്നീട് ടീമിലെ ബൗളിങ്ങ് വകുപ്പിന്റെ ഗ്രാഫ് മുകളിലേക്കായിരുന്നുവെന്ന് പറയുകയാണ് ഇന്ത്യയുടെ പരിശീലകന്‍ രവി ശാസ്ത്രി. ലോകക്രിക്കറ്റില്‍ ഏറ്റവും മികച്ച പേസ്നിരയുള്ള ടീമാണ് ഇന്ത്യ.

എന്നാല്‍ മുമ്പ് അങ്ങനെ അല്ലായിരുന്നു. ലക്ഷണമൊത്ത ഒരു പേസര്‍ എന്ന് പറയാന്‍ ചുരുക്കം ചിലരെ ഉണ്ടായിരുന്നുള്ളു. ഇപ്പോഴാവട്ടെ എല്ലാവരും മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്നവരാണ്. എന്നാല്‍ ശാസ്ത്രി പറഞ്ഞ പരമ്പരയില്‍ ഇന്ത്യ 2-1ന് പരാജയപ്പെടുകയായിരുന്നു.

Comments are closed.