വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ജേസണ്‍ ഹോള്‍ഡര്‍ക്ക് വിശ്രമം
ആന്റിഗ്വെ: വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ജേസണ്‍ ഹോള്‍ഡര്‍ക്ക് വിശ്രമം. അയര്‍ലന്‍ഡിനെതിരെ ആദ്യ രണ്ട് ഏകദിനങ്ങള്‍ക്കുള്ള ടീമില്‍ നിന്ന് വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ജേസണ്‍ ഹോള്‍ഡര്‍ക്ക് വിശ്രമം അനുവദിച്ചു. ജോലി ഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് താരത്തിന് വിശ്രമം അനുവദിച്ചതെന്ന് വിന്‍ഡീസ് സെലക്റ്ററായ റോജര്‍ ഹാര്‍പര്‍ അറിയിച്ചു. മൂന്ന് ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്.
വെസ്റ്റ് ഇന്‍ഡീസ് ടീം: കീറണ്‍ പൊള്ളാര്‍ഡ് (ക്യാപ്റ്റന്‍), സുനില്‍ ആംബ്രിസ്, റോസ്റ്റണ്‍ ചേസ്, ഷെല്‍ഡണ്‍ കോട്ട്റെല്‍, ഷിംറോണ്‍, ഷായ് ഹോപ്പ്, അള്‍സാരി ജോസഫ്, ബ്രന്‍ഡണ്‍ കിംഗ്, എവിന്‍ ലൂയിസ്, കീമോ പോള്‍, ഖാരി പിയേറെ, നിക്കോളാസ് പൂരന്, റൊമാരിയോ ഷെപ്പേര്‍ഡ്, ഹെയ്ഡന് വാല്‍ഷ്.
Comments are closed.