നവാഗതനായ അഭിഷേക് കെ സംവിധാനം ചെയ്യുന്ന മേരി ജാന്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

നവാഗതനായ അഭിഷേക് കെ സംവിധാനം ചെയ്ത് ആന്റണി വര്‍ഗീസ് നായകനാകുന്ന പുതിയ ചിത്രമായ മേരി ജാന്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. പൂമരം, ജിബു ജേക്കബ് – ആസിഫ് അലി കൂട്ടുകെട്ടില്‍ ആരംഭിക്കുന്ന ‘ എല്ലാം ശരിയാകും ‘ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഡോക്ടര്‍ പോള്‍ വര്‍ഗീസാണ് ചിത്രം നിര്‍മിക്കുക. സിനിമ സ്വപ്നങ്ങളുമായി നടക്കുമ്പോള്‍ കൂടെ ഉണ്ടായിരുന്നവരില്‍ ഒരാളാണ് അഭിഷേക് എന്നുപറഞ്ഞാണ് ആന്റണി വര്‍ഗ്ഗീസ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പങ്കുവെച്ചത്.

Comments are closed.