ലോക കേരള സഭയുടെ രണ്ടാം സമ്മേളനത്തിന് തുടക്കം കുറിച്ച് സഭയുടെ സമീപനരേഖ അവതരിപ്പിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക കേരള സഭയുടെ രണ്ടാം സമ്മേളനത്തിന് തുടക്കം കുറിച്ച് സഭയുടെ സമീപനരേഖ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവാസി സംരംഭങ്ങള്‍ക്ക് പണവും ഇളവും നല്‍കും. കുടുംബത്തിനും തലമുറകള്‍ക്കും വേണ്ടിയാണ് പ്രവാസികള്‍ ഇവിടെ നിക്ഷേപിക്കുന്നത്. അതുപയോഗിച്ച് വികസനം നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പറയുകയാണ്.

പ്രവാസികളുടെ വിഭവം മാത്രമല്ല അറിവും നൈപുണ്യവും ഇങ്ങോട്ടെത്തണം. അതിലൂടെ യുവതലമുറയെ ശക്തമാക്കണം. പ്രളയത്തിന്റെ ദുരിതകാലങ്ങളില്‍ ആളും അര്‍ത്ഥവും നല്‍കി കേരളത്തിനൊപ്പം നിന്ന, കേരള പുനര്‍നിര്‍മ്മാണത്തിന് ഇപ്പോഴും സഹായിക്കുന്ന പ്രവാസികളുടെ കരുണയും കരുതലും മറക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് ഏറ്റവുമധികം പ്രവാസിപ്പണം ലഭിക്കുന്നത് ഇന്ത്യയിലാണ്. എന്നാല്‍ കുടിയേറ്റക്കാരുടെ കണക്ക് കേന്ദ്രം പുറത്തുവിടുന്നില്ല.

കൂടുതല്‍ തൊഴിലും കുടിയേറ്റ സാദ്ധ്യതയും എവിടെയെന്ന് മനസിലാക്കി പുനഃക്രമീകരണം നടത്തണം.ക്ഷേമ, വികസന കാര്യങ്ങളില്‍ കേരളം കുതിപ്പിലാണ്. ജീവിതനിലവാരത്തില്‍ വികസിത രാജ്യങ്ങള്‍ക്കൊപ്പമെത്തി. കേരളത്തില്‍ വിശ്വസിച്ച് നിക്ഷേപം നടത്താം. അത് നാടിന്റെ മൂലധനമാക്കി മാറ്റാം. പ്രവാസി നിക്ഷേപത്തിന് വര്‍ദ്ധിച്ച പ്രതിഫലം ഉറപ്പാക്കാം.

പരമ്പരാഗത രീതികള്‍ വിട്ട് പുതിയ രീതികള്‍ തേടുകയാണ് സര്‍ക്കാര്‍. പ്രവാസി സഹകരണ സംഘങ്ങള്‍, നിക്ഷേപ കമ്പനി എന്നിവ ചിലതുമാത്രം. ലോകകേരള സഭ വെറും ആരംഭശൂരത്വമായിരുന്നില്ലെന്ന് ഇതില്‍ നിന്ന് വ്യക്തമാവും അ്‌ദ്ദേഹം വ്യക്തമാക്കി.

Comments are closed.