അമേരിക്കന്‍ വ്യോമാക്രമണത്തില്‍ ഇറാന് കമാന്റര്‍ ക്വാസിം സുലൈമാനി കൊല്ലപ്പെട്ടു
ബാഗ്ദാദ്: അമേരിക്കന്‍ വ്യോമാക്രമണത്തില്‍ ഇറാനിലെ ഇസ്ളാമിക് റവല്യൂഷണറി ഗാര്‍ഡിന്റെയും ഇറാന് ഭരണാധികാരി അയത്തൊള്ള ഖൊമേനിക്ക് നേരിട്ട് വിവരം നല്‍കിയിരുന്ന ഖുദ് സേനയുടെ തലവനുമായിരുന്ന ഇറാന് കമാന്റര്‍ ക്വാസിം സുലൈമാനി കൊല്ലപ്പെട്ടു.
അര്‍ദ്ധരാത്രിയില്‍ ബാഗ്ദാദ് വിമാനത്താവളത്തിലേക്ക് റോഡ് മാര്‍ഗ്ഗമുള്ള യാത്രയ്ക്കിടയില്‍ വിമാനത്താളവത്തിന് അടുത്തു വെച്ച് സൊലൈമാനിയും സംഘവും സഞ്ചരിച്ച വാഹനത്തിന് മേല്‍ തുടര്‍ച്ചയായി വ്യോമാക്രമണം നടക്കുകയും തുടര്‍ന്ന് സുലൈമാനിക്കൊപ്പം പ്രധാന സൈനിക ഉന്നതര്‍ ഉള്‍പ്പെടെ ഏഴുപേര്‍ കൂടി കൊല്ലപ്പെട്ടിട്ടുണ്ട്.
ആക്രമണത്തില്‍ അബു മഹ്ദി അല്‍ മുഹാന്‍ദിസും കൊല്ലപ്പെടുകയും ഇറാഖില്‍ ഇറാന് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്സ് (പിഎംഎഫ്) ന്റെ ഉപ കമാന്ററാണ് അബുവെന്നാണ് ഇറാഖിന്റെ ആരോപണം. കഴിഞ്ഞയാഴ്ച നടന്ന റോക്കറ്റ് ആക്രമണത്തില്‍ ഇറാഖില്‍ തന്നെ ഒരു അമേരിക്കന്‍ കരാറുകാരനും കൊല്ലപ്പെടുകയും ചെയ്തിരുന്നു.
തുടര്‍ന്ന് തിരിച്ചടി നല്‍കുമെന്ന് അമേരിക്ക പറഞ്ഞിരുന്നു. വ്യാഴാഴ്ച രാത്രി ഏറെ വൈകി ബാഗ്ദാദ് വിമാനത്താളത്തിനടുത്ത് തുടര്‍ച്ചയായി റോക്കറ്റാക്രമണം ഉണ്ടായതായിട്ടാണ് നാട്ടുകാരും പറയുന്നത്. ഇറാന് ഭരണാധികാരി അയത്തൊള്ള ഖൊമേനിയ്ക്ക് നേരിട്ട് വിവരങ്ങള്‍ കൈമാറിയിരുന്നയാളാണ് സുലൈമാനി. കഴിഞ്ഞ ഏപ്രിലില്‍ ഖുദ് സേനയെ അമേരിക്ക ഭീകരസംഘടനകളുടെ പട്ടികയില്‍ പെടുത്തിയിരുന്നു.
അമേരിക്കന്‍ നയതന്ത്ര പ്രതിനിധികള്‍ക്കും ഇറാഖില്‍ അമേരിക്കയ്ക്കായി സേവനം ചെയ്യുന്ന അംഗങ്ങള്‍ക്കും എതിരേ നടന്നിരുന്ന എല്ലാ ആക്രമണങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചിരുന്നത് സുലൈമാനി ആണെന്നാണ് അമേരിക്കയുടെ പ്രതിരോധ വിഭാഗം പറയുന്നത്.
കൃത്യം നടത്തിയത് ട്രംപിന്റെ നിര്‍ദേശപ്രകാരമാണെന്ന് പെന്റഗണ്കൂടി അറിയിച്ചതോടെ അമേരിക്ക ഇറാന് ബന്ധം കുടുതല്‍ ഗുരുതരമാവുകയാണ്. സ്വന്തം ജനതയെ സുരക്ഷിതരാക്കാനുള്ള നീക്കം എന്നാണ് ആക്രമണത്തില്‍ അമേരിക്കയുടെ ന്യായീകരണം. ഇറാന്റെ വരുംകാല ആക്രമണ പദ്ധതികളെ തകര്‍ക്കാനാണ് സുലൈമാനിയെ ആക്രമിച്ചതെന്നാണ് പെന്‍ഗണ്‍ പുറത്തുവിട്ടത്.
Comments are closed.