കേരളത്തിലെ നിശ്ചല ദൃശ്യത്തെ ഒഴിവാക്കിയത് നിലവാരമില്ലാത്തതിനാലെന്ന് ജൂറി അംഗം ജയപ്രഭ മേനോന്‍

ഡല്‍ഹി : റിപ്പബ്ലിക്ദിന പരേഡില്‍ മോഹിനിയാട്ടവും, കേരള കലാമണ്ഡലവും, തെയ്യവും, വള്ളംകളിയും ആനയെഴുന്നെള്ളത്തുമെല്ലാം ഉള്‍പ്പെടുന്നതായിരുന്നു കേരളം സമര്‍പ്പിച്ച നിശ്ചല ദൃശ്യം. കേരളത്തിലെ നിശ്ചല ദൃശ്യത്തെ ഒഴിവാക്കിയത് നിലവാരമില്ലാത്തതിനാലെന്ന് ജൂറി അംഗം ജയപ്രഭ മേനോന്‍ വ്യക്തമാക്കി.

ആദ്യം സമര്‍പ്പിച്ച ദൃശ്യം നിലവാരം പുലര്‍ത്തുന്നതായിരുന്നില്ല എന്നതിനാല്‍ ഒരു അവസരം കൂടി നല്‍കിയെങ്കിലും അവിടെയും നിലവാരം പുലര്‍ത്താന്‍ കേരളത്തില്‍ നിന്നുള്ള ഫ്ളോട്ടിന് കഴിഞ്ഞില്ലെന്നും ആവര്‍ത്തന വിരസതയുള്ള ഫ്ളോട്ടാണ് കേരളം സമര്‍പ്പിച്ചതെന്നും ജൂറി അംഗം പറഞ്ഞു. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് കേരളത്തിന്റെ നിശ്ചല ദൃശ്യത്തിന് പ്രദര്‍ശനാനുമതി നിഷേധിക്കപ്പെടുന്നത്. മുന്‍പ് മഹാരാഷ്ട്രയെയും പശ്ചിമ ബംഗാളിനെയും പരേഡില്‍ നിന്നും ഒഴിവാക്കിയിരുന്നു.

Comments are closed.