തലശ്ശേരിയില്‍ 13സ്റ്റീല്‍ ബോംബുകളും നാടന്‍ ബോംബും കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂര്‍: തലശ്ശേരി കുണ്ടുചിറ അണക്കെട്ടിന് സമീപത്തെ പുഴക്കരയില്‍ കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച നിലയില്‍ 13സ്റ്റീല്‍ ബോംബുകളും നാടന്‍ ബോംബും പിടികൂടി. കതിരൂര്‍ പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രണ്ട് പ്ലാസ്റ്റിക്ക് ബക്കറ്റുകളില്‍ ബോംബുകള്‍ വെച്ച ശേഷം മുകളില്‍ പൂഴി നിറച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് സമീപ പ്രദേശത്ത് പരിശോധന നടത്തിയിരുന്നു.

Comments are closed.