രജനികാന്ത് നായകനായി ഉടന്‍ പ്രദര്‍ശനത്തിന് എത്തുന്ന ദര്‍ബാറിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

തമിഴകത്തിന്റെ ഹിറ്റ് സംവിധായകന്‍ എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത് രജനികാന്ത് നായകനായി ഉടന്‍ പ്രദര്‍ശനത്തിന് എത്താനുള്ള ചിത്രമാണ് ദര്‍ബാര്‍. ഞാന്‍ നീതിയുടെ കരമാണ്, എന്റെ വാളാണ് സന്ദേശവാഹകന്‍ എന്ന അടിക്കുറിപ്പോടെ ദര്‍ബാറില്‍ രജനികാന്തിന്റെ സ്റ്റണ്ട് സീനാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

രാം – ലക്ഷ്മണ്‍ സഹോദരന്‍മാരാണ് ചിത്രത്തിന്റെ സ്റ്റണ്ട് കൊറിയോഗ്രാഫി. ചിത്രത്തിനായി ഇതിഹാസ ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യം പാടിയ ഇന്‍ട്രൊഡക്ഷന്‍ ഗാനം വലിയ ഹിറ്റായിരിക്കുകയാണ് ചുമ്മാ കിഴി എന്ന ഗാനം മികച്ച രീതിയില്‍ അനിരുദ്ധ് രവിചന്ദര്‍ സംഗീതസംവിധാനം ചെയ്തിട്ടുണ്ടെന്ന് എസ് പി ബാലസുബ്രഹ്മണ്യം പറഞ്ഞിട്ടുണ്ടായിരുന്നു. രജനികാന്ത് സിനിമയില്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ കുറിച്ചായിരിക്കും ഗാനത്തിലെന്ന് എസ് പി ബാലസുബ്രഹ്മണ്യം പറയുന്നു.

Comments are closed.