ന്യൂസിലന്‍ഡിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ദിനം മാര്‍നസ് ലബുഷാനെ സെഞ്ചുറി നേടി

സിഡ്നി: ന്യൂസിലന്‍ഡിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ദിനം മാര്‍നസ് ലബുഷാനെ സെഞ്ചുറി നേടി. 3 വിക്കറ്റ് നഷ്ടത്തില്‍ കംഗാരുക്കള്‍ 283 റണ്‍സ് നേടിയിട്ടുണ്ട്. 130 റണ്‍സുമായി ലബുഷാനെയും 22 റണ്‍സുമായി മാത്യു വെയിഡുമാണ് ക്രീസിലുള്ളത്. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച റണ്‍വേട്ടക്കാരനായ ലബുഷാനെ പുതുവര്‍ഷത്തിലും ഫോം തുടരുകയാണ്.

കരിയറിലെ നാലാം സെഞ്ചുറിയാണ് ലബുഷാനെ നേടിയത്. മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് 63 റണ്‍സുമായി ലബുഷാനെ മികച്ച പിന്തുണ നല്‍കി. വാര്‍ണര്‍ 45 ഉം ബേണ്‍സ് 18 റണ്‍സ് നേടി പുറത്തായി. ഗ്രാന്‍ഡ്‌ഹോമാണ് സ്മിത്തിനെയും ബേണ്‍സിനെയും പുറത്താക്കിയത്. ബൗളര്‍മാര്‍ക്ക് മേല്‍ ആധിപത്യം നേടിയ ലബുഷാനെ പുതുവര്‍ഷത്തിലെ ആദ്യ സെഞ്ചുറിയാണ് സ്വന്തമാക്കിയത്.

Comments are closed.