പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കണമെന്നഭ്യര്‍ത്ഥിച്ച് 11 സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് കത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം രാജ്യത്തിന്റെ മതേതര മൂല്യങ്ങളെ ബാധിക്കുന്നതിലെ ആശങ്ക വ്യക്തമാകുന്ന പ്രമേയം കേരള നിയമസഭ ഡിസംബര്‍ 31ന് പാസാക്കിയതും നിയമം പിന്‍വലിക്കണമെന്ന് പ്രമേയം കേന്ദ്രത്തോടാവശ്യപ്പെട്ടതുമെല്ലാം വിശദീകരിച്ചുകൊണ്ട് പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കണമെന്നഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ 11 സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചു.

പൗരത്വ നിയമം റദ്ദാക്കണം എന്നഭിപ്രായമുള്ള സംസ്ഥാനങ്ങള്‍ സമാനമായ നടപടികളിലേക്കു നീങ്ങണം.ദേശീയ പൗരത്വ രജിസ്റ്ററിനെക്കുറിച്ച് കടുത്ത ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ പൗരത്വ രജിസ്റ്ററിലേക്ക് നയിക്കും. ഇത് കണക്കിലെടുത്ത് ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ കേരളം നിറുത്തി വച്ചെന്നും മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കിയിരുന്നു.

Comments are closed.