കുട്ടനാട് സീറ്റില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ണ്ണയിച്ച് ജോസ് വിഭാഗം

ആലപ്പുഴ: കുട്ടനാട്ടില്‍ ഉപതെരഞ്ഞെടുപ്പില്‍ സീറ്റ് തങ്ങള്‍ക്കാണെന്ന് യുഡിഫ് നേതാക്കള്‍ ഉറപ്പ് നല്‍കിയതിനാല്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ണ്ണയിച്ചിരിക്കുകയാണ് ജോസ് വിഭാഗം. തുടര്‍ന്ന് പാര്‍ട്ടി ചിഹ്നം സംബന്ധിച്ച് ഈ മാസം 13ന് തെരഞ്ഞെടുപ്പ് കമീഷന്‍ നടത്തുന്ന അവസാന ഹിയറിങ് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണിവര്‍.

തോമസ് ചാണ്ടിയുടെ കുടുംബത്തില്‍ നിന്ന് എതിര്‍സ്ഥാനാര്‍ത്ഥി വന്നാല്‍, പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗവും ചമ്പക്കുളം ഡിവിഷന്‍ ജില്ലാ പഞ്ചായത്ത് അംഗവുമായ ബിനു ഐസക്കിനെയോ അല്ലെങ്കില്‍ സംസ്ഥാന കമ്മിറ്റിയംഗവും കോളേജ് അധ്യാപകനുമായ ഡോ. ഷാജോ കണ്ടകുടിയെ സ്ഥാനാര്‍ത്ഥിയാക്കും. ബൂത്ത് അടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങാനും കുട്ടനാട്ടില്‍ ചേര്‍ന്ന ജോസ് വിഭാഗത്തിന്റെ നേതൃയോഗം തീരുമാനിച്ചിരിക്കുകയാണ്.

എന്നാല്‍ കുട്ടനാട് സീറ്റ് തങ്ങള്‍ക്കാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഉറപ്പ് നല്‍കിയെന്ന അവകാശവാദവുമായി ജോസഫ് വിഭാഗവും രംഗത്തെത്തി. കഴിഞ്ഞ തവണ മത്സരിച്ച ജേക്കബ് എബ്രഹാമിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് തീരുമാനിച്ചത്. അതേസമയം സീറ്റില്‍ അവകാശവാദം ഉന്നയിക്കുന്ന ജോസഫ് വിഭാഗത്തിന്റെ നീക്കങ്ങള്‍ പൂര്‍ണ്ണമായും തടയുകയാണ് ലക്ഷ്യം. അതിനാല്‍ സീറ്റിന് വേണ്ടി ആരും അവകാശവാദം ഉന്നയിക്കേണ്ടെന്നും ജോസ് കെ മാണി പറഞ്ഞു.

Comments are closed.