വടക്കന്‍ ബാഗ്ദാദില്‍ ഇറാന്‍ പൗരസേനയ്ക്ക് എതിരെ വീണ്ടും ആക്രമണം ; ഇറാന്‍ പൗരസേനയുടെ ആറ് പേര്‍ കൊല്ലപ്പെട്ടു

ബാഗ്ദാദ്: ഇറാന്റെ ചാരസേനാ തലവന്‍ ഖാസിം സൊലൈമാനിയെ വധിച്ച് 24 മണിക്കൂറിനുള്ളില്‍ വടക്കന്‍ ബാഗ്ദാദില്‍ ഇറാന്‍ പൗരസേനയ്ക്ക് എതിരെ വീണ്ടും ആക്രമണം. തുടര്‍ന്ന് ഇറാന്‍ പൗരസേനയുടെ ആറ് പേര്‍ കൊല്ലപ്പെട്ടു. പുലര്‍ച്ചെ 1.15 ഓടെ വടക്കന്‍ ബാഗ്ദാദിലെ ടാജി റോഡിലാണ് യുഎസ് ആക്രമണമുണ്ടായതെന്ന് ഇറാഖ് സ്ഥിരീകരിക്കുകയായിരുന്നു.

രണ്ട് വാഹനങ്ങള്‍ ഇന്ന് പുലര്‍ച്ചെ നടന്ന ആക്രമണത്തില്‍ തകര്‍ന്നു. നാല് പേര്‍ക്ക് പരിക്കേറ്റു. ഇസ്രയേല്‍ അനുകൂലിച്ചപ്പോള്‍ മറ്റ് ലോകരാഷ്ട്രങ്ങള്‍ ഖാസിം സൊലൈമാനിയുടെ വധത്തില്‍ അപലപിക്കുകയായിരുന്നു. അതേസമയം ആയത്തുള്ള അലി ഖുമൈനി ശക്തമായ തിരിച്ചടി നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ സമയത്താണ് രണ്ടാമത്തെ ആക്രമണം നടന്നത്.

നിലവില്‍ അയ്യായിരം യുവ അമേരിക്കന്‍ സൈനികരാണ് ഇപ്പോള്‍ ഇറാഖിലുള്ളത്. മേഖലയില്‍ മൂവായിരം പേരെ കൂടി വിന്യസിക്കാന്‍ അമേരിക്ക തീരുമാനിച്ചിട്ടുണ്ട്. ഖാസിം സൊലൈമാനിയെ വധിച്ചത് യുദ്ധം തുടങ്ങാനല്ല, മറിച്ച് അവസാനിപ്പിക്കാന്‍ വേണ്ടിയായിരുന്നുവെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം അറിയിച്ചത്.

Comments are closed.