പൗരത്വ നിയമം : മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍ പോലീസ് കസ്റ്റഡിയില്‍

ന്യൂഡല്‍ഹി : പൗരത്വ നിയമത്തിന് എതിരായ പ്രതിഷേധത്തില്‍ പങ്കെടുക്കാനും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും പോകുന്നതിനിടെ യു.പി പോലീസ് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍ പോലീസ് കസ്റ്റഡിയിലായി. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്ക് റെസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷന്‍ അലിഗഡ് മുസ്ലീം സര്‍വകലാശാലയ്ക്ക് സമീപം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കുവാന്‍ പോകുകയായിരുന്നു കണ്ണന്‍.

ഇവിടേയ്ക്ക് പോകവേ ഉത്തര്‍പ്രദേശ് അതിര്‍ത്തിയില്‍ വച്ചാണ് പോലീസ് തന്നെ കസ്റ്റഡിയിലെടുത്തതെന്ന് കണ്ണന്‍ ട്വീറ്റ് ചെയ്തിരുന്നു. അതേസമയം സുരക്ഷയുടെ ഭാഗമായാണ് കണ്ണനെ കസ്റ്റഡിയിലെടുത്തതെന്നാണ് പോലീസ് നിലപാട്.

Comments are closed.