കശ്മീരില്‍ ലഷ്‌കര്‍ ഇ തോയിബ ഭീകരന്‍ സുരക്ഷാ സേനയുടെ പിടിയിലായി

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുലാന്‍ ഗന്ദേര്‍ബാളില്‍ നിന്ന് ലഷ്‌കര്‍ ഇ തോയിബ ഭീകരന്‍ സുരക്ഷാ സേനയുടെ പിടിയിലായി. വെള്ളിയാഴ്ച രാത്രി ശ്രീനഗറിലെ ഒരു ആശുപത്രിയില്‍ നിസ്സാര്‍ അഹമ്മദ് ദാര്‍ (23) എത്തിയെന്ന രഹസ്യ വിവരം കിട്ടിയതോടെ പോലീസും സുരക്ഷാസേനയും ചേര്‍ന്ന് പിടികൂടുകയായിരുന്നു. ഇയാളില്‍ നിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തതായി പോലീസ് വ്യക്തമാക്കി.

വര്‍ഷങ്ങളായി ലഷ്‌കര്‍ ഇ തോയിബയുടെ സജീവ പ്രവര്‍ത്തകനായ നിസ്സാര്‍ പോലീസ് തേടുന്ന കൊടുംകുറ്റവാളിയാണ്. പലപ്പോഴും സുരക്ഷാസേനയ്ക്കു നേരെ ആക്രമണത്തിന് പദ്ധതിയിട്ടിരുന്ന ഇയാള്‍ക്കെതിരെ എട്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വടക്കന്‍ കശ്മീരിലെ മുതിര്‍ന്ന ലഷ്‌കര്‍ ഭീകരനായ സലീം പാരിയുമായി നിസ്സാറിന് ബന്ധമുണ്ടെന്നാണ് സുരക്ഷാസേന പറയുന്നത്. ഇതില്‍ ഏഴും 2016നും 2019നും ഇടയിലെടുത്തതാണ്. രണ്ടു തവണ കസ്റ്റഡിയിലുമായിരുന്നു.

Comments are closed.