രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇന്ന് വീണ്ടും വര്‍ദ്ധിച്ചു

തിരുവനന്തപുരം: രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇന്ന് വീണ്ടും വര്‍ദ്ധിച്ചു. ബ്രെന്‍ഡ് ക്രൂഡ് ഓയില്‍ ബാരലിന് 3.55 ശതമാനം വില ഉയര്‍ന്ന് 68.60 ഡോളറില്‍ എത്തി. കൂടാതെ കേരളത്തില്‍ ഇന്ന് പെട്രോളിന് 10 പൈസ വര്‍ധിച്ചു. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില 77.47 രൂപയായി. ഡീസലിന് 16 പൈസയാണ് കൂടിയത്.

72.12 രൂപയാണ് ഡീസല്‍ വില. വെസ്റ്റ് ടെക്സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് ബാരലിന് 2.88 ശതമാനം കൂടി 62.94 ല്‍ എത്തിയിരുന്നു. അതേസമയം ഇറാനെതിരെ ബാഗ്ദാദില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെ തുടര്‍ന്നാണ് ഇപ്പോഴത്തെ വില വര്‍ധന എന്നാണ് കരുതുന്നത്. തുടര്‍ന്ന് ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണ വില ഉയര്‍ന്നിരുന്നു.

Comments are closed.