രാജസ്ഥാനില്‍ ബുന്ദിയിലെ ഒരു ആശുപത്രിയില്‍മാത്രം 10 കുഞ്ഞുങ്ങള്‍ മരിച്ചുവെന്ന് റിപ്പോര്‍ട്ട്
ബുന്ദി: രാജസ്ഥാനിലെ ബുന്ദി ജില്ലയില്‍ ഡിസംബറില്‍ ഒരു ആശുപത്രിയില്‍മാത്രം 10 കുഞ്ഞുങ്ങള്‍ മരിച്ചുവെന്ന് റിപ്പോര്‍ട്ട്. അഡീഷണല്‍ ജില്ലാ കലക്ടര്‍ വെള്ളിയാഴ്ച ആശുപത്രിയില്‍ പരിശോധന നടത്തിയതിനു പിന്നാലെയാണ് ഈ റിപ്പോര്‍ട്ട് അറിയുന്നത്. എന്നാല്‍ അവരില്‍ ഏറെയും മറ്റ് ആശുപത്രികളില്‍ നിന്ന് ഗുരുതരാവസ്ഥയില്‍ എത്തിച്ചവ കുട്ടികളാണ്.
ഭാരക്കുറവും ശ്വാസതടസ്സവുമാണ് മരണകാരണങ്ങളില്‍ ഏറെയും മലിന ജലം ഉപയോഗിച്ചതിനെ തുടര്‍ന്ന് അസുഖം ബാധിച്ച കുട്ടികളുമുണ്ടായിരുന്നുവെന്ന് ആശുപത്രി ചുമതലയുള്ള ഹിതേഷ് സോണി വ്യക്തമാക്കി. തുടര്‍ന്ന് വിവിധ ആരോഗ്യ കാരണങ്ങളാലാണ് കുട്ടികള്‍ മരിച്ചതെന്നും തങ്ങളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
Comments are closed.