കട്ടപ്പനയില്‍ മഹാരാജാ ഹോട്ടലിന്റെ ടാങ്കിനുള്ളില്‍ പുഴുവരിച്ച നിലയില്‍ എലിയെ കണ്ടെത്തി

കട്ടപ്പനയില്‍ മഹാരാജാ ഹോട്ടലിന്റെ ടാങ്കിനുള്ളില്‍ പുഴുവരിച്ച നിലയില്‍ എലിയെ കണ്ടെത്തി. ഇടുക്കി കവലയില്‍ ഉള്ള പല ഹോട്ടലുകളിലും സംഘം പരിശോധന നടത്തുന്നതിനിടെയാണ് മഹാരാജാ ഹോട്ടലിലും പരിശോധന നടത്തിയത്. മുമ്പും ഇതേ ഹോട്ടല്‍ പൂട്ടുകയും പലതവണ പഴകിയ ഭക്ഷണം പിടികൂടുകയും ചെയ്തിരുന്നു.

ഹോട്ടലിന്റെ വൃത്തിഹീനമായ സാഹചര്യം കണക്കിലെടുത്ത് ഭക്ഷണം കഴിക്കാനെത്തിയവരെ ഉദ്യോഗസ്ഥര്‍ മടക്കിയയക്കുകയും കട്ടപ്പനയിലെത്തുന്നവര്‍ക്ക് വൃത്തിയുള്ള സാഹചര്യത്തില്‍ ഭക്ഷണം നല്‍കാന്‍ ക്രമീകരണങ്ങള്‍ നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. തുടര്‍ന്ന് വൃത്തിയില്ലാത്ത ഹോട്ടല്‍ അധികൃതര്‍ പൂട്ടുകയായിരുന്നു.

Comments are closed.