രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരായ മത്സരത്തില്‍ ഹൈദരാബാദിന് ബാറ്റിങ് തകര്‍ച്ച
ഹൈദരാബാദ്: രഞ്ജി ട്രോഫിയില്‍ ടോസ് നേടി ബാറ്റിങ് ആരംഭിച്ച കേരളം ആദ്യ ഇന്നിങ്സില്‍ 164ന് പുറത്തായിരുന്നു. മറുപടി ബാറ്റിങ് ആരംഭിച്ച ഹൈദരാബാദിന് ബാറ്റിങ് തകര്‍ച്ചയായിരുന്നു. ഹൈദരാബാദ് നാലിന് 25 എന്ന നിലയിലാണ്. സന്ദീപ് വാര്യര്‍ കേരളത്തിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി.
മല്ലികാര്‍ജുന്‍ (8), സുമന്ത് കൊല്ല (6) എന്നിവരാണ് ക്രീസിലുള്ളത്. തന്മയ് അഗര്‍വാള്‍ (2), അക്ഷത് റെഡ്ഡി (0), ഹിമാലയ് അഗര്‍വാള്‍ (4), ജാവീദ് അലി (6) എന്നിവരാണ് ക്രീസില്‍. നേരത്തെ കേരളം 164ന് പുറത്താവുകയായിരുന്നു. രണ്ടാംദിനം ഏഴിന് 126 എന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച കേരളം 38 റണ്‍സാണ് നേടിയത്. എന്നാല്‍ ഹൈദരാബാദിനായി മുഹമ്മദ് സിറാജ്, രവി കിരണ്‍ എന്നിവര്‍ നാല് വിക്കറ്റ് വീതം വീഴ്ത്തിയിരുന്നു.
Comments are closed.