ഇന്ത്യന്‍ ടീമിലെ റിസര്‍വ് താരങ്ങളെ കുറിച്ച് സംസാരിച്ച് ചീഫ് സെലക്റ്റര്‍ എം എസ് കെ പ്രസാദ്
മുംബൈ: ഇന്ത്യന്‍ ബൗളിങ് മികച്ച നിലയില്‍ നയിക്കുന്നത് ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഇശാന്ത് ശര്‍മ, ഉമേഷ് യാദവ് എന്നിവരാണ്. ഇങ്ങനെയൊരു ടീം ഉണ്ടാക്കുന്നതില്‍ ചീഫ് സെലക്റ്റര്‍ എം എസ് കെ പ്രസാദിനും പങ്കുണ്ട്. എന്നാല്‍ സ്ഥാനമൊഴിയാന്‍ പോവുകയാണ് പ്രസാദ്. തുടര്‍ന്ന് ഇന്ത്യന്‍ ടീമിലെ റിസര്‍വ് താരങ്ങളെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.
ഷമി, ബുംറ, ഇശാന്ത് എന്നിവര്‍ക്കെല്ലാം പകരക്കാരായ ബൗളര്‍മാര്‍ ഇന്ത്യക്കുണ്ട്. സന്ദീപ് വാര്യര്‍, ബേസില്‍ തമ്പി, നവ്ദീപ് സൈനി, ആവേശ് ഖാന്, ഇഷാന് പോറല്‍, മുഹമ്മദ് സിറാജ് എന്നിവരാണ് ആ താരങ്ങള്‍. ബാറ്റ്സ്മാന്മാര്ക്കും പകരക്കാരുണ്ട്. കെ എല്‍ രാഹുല്‍, പൃഥ്വി ഷാ, അഭിമന്യു ഈശ്വരന്, പ്രിയങ്ക് പാഞ്ചല്‍ എന്നിവര്‍ ഏത് നിമിഷവും ബാറ്റ് ചെയ്യാന്‍ കെല്‍പ്പുള്ള താരങ്ങളാണ്. ഇതില്‍ ആര്‍ക്ക് വേണമെങ്കിലും ഇന്നിങ്സ് ഓപ്പണ്‍ ചെയ്യാമെന്നും പ്രസാദ് പറഞ്ഞു.
Comments are closed.