ഡെയിലി ഡാറ്റ ബ്രോഡ്ബാന്‍ഡ് പ്ലാന്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍

ഇന്ത്യയിലെ പ്രമുഖ ബ്രോഡ്‌ബാൻഡ് സേവന ദാതാക്കളായ ബി‌എസ്‌എൻ‌എൽ, ഡെയിലി ഡാറ്റ ബ്രോഡ്‌ബാൻഡ് പ്ലാൻ എന്ന ആശയം കഴിഞ്ഞ വർഷമാണ് അവതരിപ്പിച്ചത്. മിക്കവാറും എല്ലാ ബി‌എസ്‌എൻ‌എൽ എഫ്‌ടി‌ടി‌എച്ചിനും ചില എൻ‌ട്രി ലെവൽ‌ പ്ലാനുകൾ‌ക്കും പ്രതിദിന എഫ്‌യു‌പി ലിമിറ്റ് ഉണ്ട്, കമ്പനിയുടെ ഭൂരിഭാഗം മൊബൈൽ‌ പ്ലാനുകൾ‌ക്കും സമാനമായ എഫ്യുപി ലിമിറ്റാണ് ബ്രോഡ്ബാന്റ് പ്ലാനുകൾക്കും കൊടുത്തിരിക്കുന്നത്.

777 രൂപ, 1,277 രൂപ നിരക്കുകളിലുള്ള ഭാരത് ഫൈബർ പ്ലാനുകൾക്ക് പുറമെ 2,499 രൂപ, 3,999 രൂപ എന്നീ പ്രീമിയം പ്ലാനുകൾക്കും ദിവസേന 170 ജിബി വരെയുള്ള എഫ്യുപി ലിമിറ്റാണ് കമ്പനി നൽകിയിരിക്കുന്നത്. എഫ്യുപി ലിമിറ്റ് ഇല്ലാത്ത ചില ബി‌എസ്‌എൻ‌എൽ ബ്രോഡ്‌ബാൻഡ് പ്ലാനുകളും നിലവിലുണ്ട്.

ഡെയിലി ഡാറ്റ ബെനഫിറ്റ് പ്ലാനുകളോട് താരതമ്യം ചെയ്യുമ്പോൾ നോൺ- ഡെയിലി ഡാറ്റ പ്ലാനുകൾ നൽകുന്ന ആനുകൂല്യങ്ങൾ വളരെ കുറവാണ്. കമ്പനിയുടെ എഫ്യുപി ലിമിറ്റ് ഉള്ള പ്ലാനുകൾ 99 രൂപ മുതലാണ് ആരംഭിക്കുന്നത്. പക്ഷേ എഫ്യുപി ലിമിറ്റ് ഇല്ലാത്ത കമ്പനിയുടെ പ്ലാനുകൾ ആരംഭിക്കുന്നത് 555 രൂപ മുതലാണ്.

ഒടിടി കണ്ടന്റ് പ്ലാറ്റ്ഫോമുകളിലേക്കുള്ള ആക്സസ് തങ്ങളുടെ പ്ലാനുകൾക്കൊപ്പം ലഭ്യമാക്കികൊണ്ടാണ് ബ്രോഡ്ബാന്റ് കമ്പനികൾ ഇന്ന് ഉപയോക്താക്കളെ ആകർഷിക്കുന്നത്. പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎല്ലും തങ്ങളുടെ ഉപയോക്താക്കൾക്ക് ആമസോൺ പ്രൈം മെമ്പർഷിപ്പ് വാഗ്ദാനം ചെയ്യുന്നുണ്ട്.

ബിഎസ്എൻഎല്ലിന്റെ 777 രൂപ പ്ലാൻ 50 എംബിപിഎസ് വേഗതയിൽ 500 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന പ്ലാനാണ്. ഈ പ്ലാനിനൊപ്പം എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളുകളും ഒരു വർഷത്തേക്ക് ആമസോൺ പ്രൈം സബ്ക്രിപ്ഷനും ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നു.

ദിവസേന എഫ്‌യുപി ലിമിറ്റില്ലാതെ മാസം മുഴുവനുമായി 600 ജിബി ഡാറ്റ ലഭിക്കുന്ന ബിഎസ്എൻഎല്ലിന്റെ 849 രൂപ ബ്രോഡ്‌ബാൻഡ് പ്ലാനും മികച്ച ഓപ്ഷനാണ്. 50 എം‌ബി‌പി‌എസ് വേഗത നൽകുന്ന ഈ പ്ലാൻ എല്ലാ നെറ്റ്‌വർക്കുകളിലേക്കും സൌജന്യ അൺലിമിറ്റഡ് കോളുകളും വാഗ്ദാനം ചെയ്യുന്നുണ്ട്.

ആമസോൺ പ്രൈം മെമ്പർഷിപ്പും ഈ പ്ലാനിനൊപ്പം ലഭിക്കും. മറ്റൊരു പ്ലാൻ 1,277 രൂപയ്ക്ക് 100 എം‌ബി‌പി‌എസ് വേഗതയിൽ പ്രതിമാസം 750 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന പ്ലാനാണ്. അൺലിമിറ്റഡ് കോളിങ്, ആമസോൺ പ്രൈം മെമ്പർഷിപ്പ് എന്നിവയെല്ലാം ഈ പ്ലാനിലും ലഭ്യമാണ്.

ബി‌എസ്‌എൻ‌എല്ലിന്റെ ഹൈ റേഞ്ച് ബ്രോഡ്‌ബാൻഡ് പ്ലാനുകളിലെല്ലാം പ്രതിമാസ എഫ്‌യുപി ലിമിറ്റ് ഉൾപ്പെടുന്നുണ്ട്. അതിൽ 100 എം‌ബി‌പി‌എസ് വേഗതയും പ്രതിമാസം 2000 ജിബി ഡാറ്റയും നൽകുന്ന 2,999 രൂപ പ്ലാൻ, 100 എം‌ബി‌പി‌എസ് വേഗതയിൽ 2000 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന 4,999 രൂപ ബ്രോഡ്‌ബാൻഡ് പ്ലാൻ എന്നിവ ഉൾപ്പെടുന്നു.

100 എംബിപിഎസ് വേഗതയും പ്രതിമാസം 2250 ജിബി ഡാറ്റയും നൽകുന്ന 9,999 രൂപയുടെ ബ്രോഡ്‌ബാൻഡ് പ്ലാനും നിലവിലുണ്ട്. ഈ പ്ലാനുകളിൽ എഫ്‌യുപി ലിമിറ്റ് കഴിഞ്ഞാൽ പിന്നീടുള്ള വേഗത 8 എം‌ബി‌പി‌എസ് ആയിരിക്കും. അൺലിമിറ്റഡ് കോളിംഗ്, ആമസോൺ പ്രൈം മെമ്പർഷിപ്പ് എന്നിവയും ഈ പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നു.

ബി‌എസ്‌എൻ‌എൽ ബ്രോഡ്‌ബാൻഡ് പോർട്ട്‌ഫോളിയോയിലെ ഏറ്റവും വിലകുറഞ്ഞ പ്ലാൻ പ്രതിദിന ഡാറ്റ പരിധി ഇല്ലാത്ത ഒരു പ്ലാൻ ആണ്. 555 രൂപ ബ്രോഡ്‌ബാൻഡ് പ്ലാനാണ് ഇത് ഫൈബ്രോ 100 ജിബിയെന്നോ അല്ലെങ്കിൽ മൻത്ത് സി‌എസ് 106 എന്നോ ആണ് ഈ പ്ലാനിനെ വിളിക്കുന്നത്. ഈ ബ്രോഡ്‌ബാൻഡ് പ്ലാൻ ഒരു മാസത്തിൽ 100 ​​ജിബി ഡാറ്റ 20 എംബിപിഎസ് വേഗതയിൽ വാഗ്ദാനം ചെയ്യുന്നു.

100 ജിബി ഡാറ്റയ്ക്ക് ശേഷം വേഗത 1 എം‌ബി‌പി‌എസ് ആയി കുറയുന്നു. ഈ പ്ലാനിലൂടെ ബി‌എസ്‌എൻ‌എൽ നെറ്റ്‌വർക്കിലേക്ക് സൌജന്യ അൺലിമിറ്റഡ് കോളിംഗും മറ്റ് നെറ്റ്‌വർക്കുകളിലേക്ക് രാത്രി 10:30 മുതൽ രാവിലെ 6 വരെ സൌജന്യ കോളിംഗും ഞായറാഴ്ചകളിൽ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിംഗും ലഭിക്കും.

Comments are closed.