ദില്ലിയില്‍ പൗരത്വ നിയമഭേദഗതിയില്‍ ബിജെപിയുടെ ബഹുജന സമ്പര്‍ക്ക പരിപാടി ഇന്ന് തുടങ്ങും

ദില്ലി: ദില്ലിയില്‍ പൗരത്വ നിയമഭേദഗതിയില്‍ ബിജെപിയുടെ ബഹുജന സമ്പര്‍ക്ക പരിപാടി ഇന്ന് തുടങ്ങും. പരിപാടി കേന്ദ്ര ആഭ്യന്തരമന്ത്രിയും പാര്‍ട്ടി അധ്യക്ഷനുമായ അമിത് ഷാ ഉദ്ഘാടനം ചെയ്യും. മുപ്പതിനായിരത്തോളം പ്രവര്‍ത്തകര്‍ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തും. ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെ പി നഡ്ഡ, വൈസ് പ്രസിഡന്റ് ശ്യാം ജാജു എന്നിവരും പങ്കെടുക്കുന്നതാണ്.

നിയമത്തെ അനുകൂലിച്ച് രാജ്യമെങ്ങും ബിജെപി സംഘടിപ്പിക്കുന്ന പ്രചാരണത്തിന്റെ ഭാഗമായി കേരളത്തിലെ പ്രചാരണ പരിപാടിക്ക് അമിത് ഷാ തന്നെ നേരിട്ടെത്തുകയാണ്. പതിനഞ്ചിന് ശേഷം മലബാറില്‍ ഷാ പങ്കെടുക്കുന്ന റാലി സംഘടിപ്പിക്കാനാണ് പാര്‍ട്ടി നീക്കം. നിയമത്തെ അനുകൂലിച്ചുള്ള പ്രചാരണം ശക്തമാക്കാന്‍ ബിജെപി ആര്‍എസ്എസ് നേതാക്കളുടെ യോഗത്തില്‍ തീരുമാനമായിരുന്നു.

അതേസമയം രാവിലെ 11.30 ക്ക് ഇന്ദിര ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആണ് സമ്മേളനം നടക്കുന്നത്. തുടര്‍ന്ന് നടക്കുന്ന റാലിയില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഇന്ന് ബൂത്ത് തല പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്നതാണ്. നിയമ ഭേദഗതി പ്രചാരണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ടോള്‍ ഫ്രീ നമ്പറും ബിജെപി പുറത്തിറക്കിയിരുന്നു.

മിസ്ഡ് കോളിലൂടെ പിന്തുണ അറിയിക്കണമെന്ന ആഹ്വാനത്തിന് മികച്ച പ്രതികരണ മുണ്ടെന്നാണ് ബിജെപിയുടെ അവകാശവാദം. നങ്കനഗു രു ദ്വാര ആക്രമണത്തെയും പ്രചാരണത്തില്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്. കൂടാതെ രാജ്യവ്യാപകമായി കൂടുതല്‍ റാലികളും സംഘടിപ്പിക്കുന്നുണ്ട്.

Comments are closed.