ഇറാനിലെ അമേരിക്കന്‍ കേന്ദങ്ങള്‍ ലക്ഷ്യം വച്ച് റോക്കറ്റ് ആക്രമണം ; ആളപായമില്ല

ബാഗ്ദാദ്: ഇറാഖിലെ അമേരിക്കന്‍ കേന്ദ്രങ്ങളിലേക്ക് ആക്രമണം. അമേരിക്കന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഖാസിം സുലൈമാനിയുടെ മൃതദേഹവുമായുള്ള വിലാപയാത്ര ഇറാനിലേക്ക് പുറപ്പെട്ടതിന് തൊട്ട് പിന്നാലെയാണ് അമേരിക്കന്‍ എംബസി അടക്കം സ്ഥിതി ചെയ്യുന്ന അതി സുരക്ഷാ മേഖലകളായ സെലിബ്രേഷന്‍ സ്‌ക്വയറിലും അല്‍ ജദിരിയിലും വ്യോമാക്രമണമുണ്ടായത്.

അതേസമയം ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. ഇന്ന് വൈകുന്നേരം മുതല്‍ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലം പാലിക്കണമെന്ന് ഇറാഖി സൈനികര്‍ക്ക് ഇറാന്റെ പിന്തുണയുള്ള ഹിസബുള്ള മുന്നറിയിപ്പ് നല്‍കി. തുടര്‍ന്ന് ബാഗ്ദാദില്‍ വ്യോമ നിരീക്ഷണം അമേരിക്ക ശക്തമാക്കിയിരിക്കുകയാണ്. അമേരിക്കന്‍ ആക്രമണത്തെ ഐക്യരാഷ്ട്രസഭ അപലപിക്കണമെന്നും ഇറാന്‍ ആവശ്യപ്പെടുകയാണ്.

തുടര്‍ന്ന് പ്രത്യാക്രമണ സാധ്യത കണക്കിലെടുത്ത് മേഖലയിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ നിതാന്ദ ജാഗ്രതയിലാണ്. ബാഗ്ദാദിലടക്കം ശക്തമായ വ്യോമ നിരീക്ഷണമാണ് നടത്തുന്നത്. പശ്ചിമേഷ്യയില്‍ നിലവിലുള്ള 15,000 സൈനികര്‍ക്ക് പുറമെ 3000 പേരെക്കൂടി അധികമായി അമേരിക്കയില്‍ നിന്ന് അയച്ചിട്ടുണ്ട്. അതേസമയം മൂന്ന് പേര്‍ക്ക് പരിക്കേറ്റതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും ഉണ്ട്.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും, സംശയമുനകള്‍ ഇറാന് നേരെയാണ്. ഇനിയങ്ങോട്ടുള്ള വര്‍ഷങ്ങളില്‍ അമേരിക്കയ്ക്ക് അതിന്റെ ക്രിമിനല്‍ നടപടിയുടെ പ്രത്യാഘാതം അനുഭവിച്ചുകൊണ്ടിരിക്കുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനിയും പ്രതികാരം ചെയ്യുമന്ന് ഇറാന്‍ പരമോന്നത നേതാവ് അയത്തുള്ള ഖമനേയിയും പ്രഖ്യാപിച്ചിരുന്നു.

Comments are closed.