മലയാള ടെലിവിഷന്‍ താരം രശ്മി സോമന്‍ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചു വരുന്നു

കൊച്ചി: മലയാള ടെലിവിഷന്‍ താരം രശ്മി സോമന്‍ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചു വരുന്നു. നിരവധി സീരിയലുകളിലൂടെ കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടി വിവാഹത്തിന് ശേഷം ഏറെക്കാലം ‘ലൈംലൈറ്റി’ല്‍ നിന്ന് മാറി നിന്ന രശ്മി അഭിനയത്തിലേക്ക് തിരിച്ചു വരികയാണ്. ‘അനുരാഗം’ എന്ന സീരിയലിലൂടെ നാലുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം രശ്മി വീണ്ടും പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുകയാണ്.

കണ്ണീര്‍ കഥാപാത്രമല്ല ഇത്തവണ ബോള്‍ഡായ കഥാപാത്രമാണ് രശ്മി അവതരിപ്പിക്കുന്നതെന്നാണ് സൂചന. അതേസമയം സീരിയലുകളില്‍ തിളങ്ങി നിന്ന കാലഘട്ടത്തിലായിരുന്നു രശ്മിയുടെ വിവാഹം. പിന്നീട് വിവാഹമോചനം ചെയ്തതും രണ്ടാമത് വിവാഹം കഴിച്ചതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

Comments are closed.