ശ്രീലങ്കയ്ക്കെതിരെ ടി20 പരമ്പരയ്ക്കിറങ്ങുന്നതിന് തയ്യാറായി ഇന്ത്യ

ഗുവാഹത്തി: ശ്രീലങ്കയ്ക്കെതിരെ ടി20 പരമ്പരയ്ക്കിറങ്ങുന്നതിന് തയ്യാറാവുകയാണ് ഇന്ത്യ. മൂന്ന് മത്സങ്ങളുടെ പരമ്പരില്‍ ആദ്യ മത്സരം ഇന്ന് ഗുവാഹത്തി ബര്‍സാപര സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴിന് ആരംഭിക്കും. ഇന്ത്യ, വെസ്റ്റ് ഇന്‍ഡീസിനെതിരെയും പരമ്പര വിജയം സ്വന്തമാക്കിയിരുന്നു. രോഹിത് ശര്‍മയ്ക്ക് വിശ്രംമ അനുവദിച്ചുവെന്നതാണ് ഇന്ത്യന്‍ ടീമിലെ ഏകമാറ്റമാവുന്നത്. കൂടാതെ മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമിലുണ്ട്.

പേസര്‍ ജസ്പ്രീത് ബുംറയും ഓപ്പണ്‍ ശിഖര്‍ ധവാനും പരിക്കുമാറി തിരിച്ചെത്തുന്നത് ടീമിന് ആത്മവിശ്വാസമാണ്. ധവാനൊപ്പം കെ എല്‍ രാഹുല്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്യും. മൂന്നാമനായി ക്യാപ്റ്റന്‍ വിരാട് കോലി ക്രീസിലെത്തും. ശ്രേയസ് അയ്യരാണ് നാലാം സ്ഥാനത്തെത്തുന്നത്. ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന ഋഷഭ് പന്തിന് വീണ്ടും അവസരം തെളിയും. ഓള്‍റൗണ്ടര്‍ ശിവം ദുബെ ആറാം സ്ഥാനത്തുണ്ടാവും രവീന്ദ്ര ജഡേജ തുടര്‍ന്നും ക്രീസിലെത്തും. ജഡേജയ്ക്കൊപ്പം സ്പിന്നറായി വാഷിംഗ്ടണ്‍ സുന്ദറുണ്ടാവും. എന്നാല്‍ കുല്‍ദീപ് യാദവ്, യൂസ്വേന്ദ്ര ചാഹല്‍ എന്നിവരില്‍ ഒരാള്‍ക്കെ അവസരമുണ്ടാകുകയുള്ളു.

ഇന്ത്യയുടെ സാധ്യത ടീം: ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, വിരാട് കോലി (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, ശിവം ദുബെ, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്/ യൂസ്വേന്ദ്ര ചാഹല്‍, ഷാര്‍ദുല്‍ ഠാകൂര്‍, ജസ്പ്രീത് ബുംറ.

Comments are closed.