ഒരു റണ്‍സെടുത്താല്‍ ട്വന്റി 20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന നേട്ടം കോലിക്ക്‌

ഗുവാഹത്തി: ഇന്ത്യ- ശ്രീലങ്ക ട്വി ട്വന്റി പരമ്പര ഇന്ന് ഗുവാഹത്തില്‍ തുടങ്ങുമ്പോള്‍ ഒരു റണ്‍സെടുത്താല്‍ ട്വന്റി 20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന നേട്ടം കോലിക്ക് സ്വന്തമാക്കാവുന്നതാണ്. രോഹിത് ശര്‍മയ്ക്കൊപ്പം ഈ റെക്കോഡ് പങ്കിടുകയാണ് വിരാട് കോലി. ഇരുവരും 2633 റണ്‍സാണ് നേടിയിട്ടുള്ളത്. രോഹിത്തിന് പരമ്പരയില്‍ വിശ്രമം അനുവദിച്ചതിനാല്‍ കോലിക്ക് റെക്കോഡ് നേടാവുന്നതാണ്.

70 ഇന്നിങ്സുകളില്‍ നിന്നാണ് കോലി ഇത്രയും റണ്‍സ് സ്വന്തമാക്കിയത്. എന്നാല്‍ രോഹിത്തിന് 96 ഇന്നിങ്സുകള്‍ വേണ്ടി വന്നു. ശ്രീലങ്കയ്ക്കെതിരെയും ഇതേ ഫോമില്‍ കളിച്ച് ഓസ്ട്രേലിയയില്‍ നടക്കാനിരിക്കുന്ന ലോകകപ്പിന് ഒരുങ്ങുകയാണ് കോലി. ബംഗ്ലാദേശ്, വിന്‍ഡീസ് എന്നീ ടീമുകളെ തകര്‍ത്ത ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ട്വന്റി20 പരമ്പരകളില്‍ ഏറ്റമുട്ടിയപ്പോള്‍ ഇതുവരെ ഇന്ത്യയെ തോല്‍പിക്കാന്‍ ലങ്കയ്ക്കു കഴിഞ്ഞിരുന്നില്ല.

Comments are closed.