മകരസംക്രമ പൂജാ സമയക്രമം പതിവിന് വിപരീതമായി 15ന് പുലര്‍ച്ചെ 2.09 ന് നടക്കും

ശബരിമല: സൂര്യന്‍ ധനു രാശിയില്‍ നിന്ന് മകരം രാശിയിലേക്ക് കടക്കുന്ന പുലര്‍ച്ചെയാകും മകരസംക്രമ പൂജയും സംക്രമാഭിഷേകവും നടക്കുന്നത്. തുടര്‍ന്ന് മകരസംക്രമ പൂജാ സമയക്രമം പതിവിന് വിപരീതമായി 15ന് പുലര്‍ച്ചെ 2.09 ന് നടക്കും. അതിനാല്‍ സംക്രമപൂജയോട് അനുബന്ധിച്ച് 14 ന് രാത്രി നട അടയ്ക്കില്ല. തിരുവനന്തപുരം കവടിയാര്‍ കൊട്ടാരത്തില്‍ നിന്ന് പ്രത്യേക ദൂതന്‍വശം കൊടുത്തു വിടുന്ന നെയ്യാണ് സംക്രമ ദിനത്തില്‍ അഭിഷേകത്തിനായി ഉപയോഗിക്കുന്നത്.

5ന് പുലര്‍ച്ചെ സംക്രമ പൂജകള്‍ക്ക് ശേഷം രണ്ടരയോടെയേ ഹരിവരാസനം പാടി നട അടയ്ക്കൂ. ഈ സമയം വരെ ദര്‍ശനത്തിന് സൗകര്യം ഒരുക്കും. 15ന് പുലര്‍ച്ചെ 4ന് നടതുറന്ന് ഗണപതി ഹോമത്തിന് ശേഷം ബിംബശുദ്ധിക്രിയ നടത്തി പതിവ് പൂജകള്‍ നടക്കുകയും വൈകിട്ട് 4ന് നടതുറന്ന് പതിവ് ചടങ്ങിന് ശേഷം തിരുവാഭരണഘോഷയാത്രയെ സന്നിധാനത്തേക്ക് സ്വീകരിക്കും. 6.40 ന് തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടക്കും. ഈ സമയം ആകാശത്ത് മകര നക്ഷത്രവും പൊന്നമ്പലമേട്ടില്‍ മകരജ്യോതിയും തെളിയുന്നതാണ്.

Comments are closed.