കെനിയ – സൊമാലിയ അതിര്‍ത്തിക്ക് സമീപത്ത് മാന്‍ഡാ വ്യോമത്താവളത്തിന് നേരെ ആക്രമണം

നെയ്‌റോബി: കെനിയ – സൊമാലിയ അതിര്‍ത്തിക്ക് സമീപം യുഎസും കെനിയയും സംയുക്തമായി ഉപയോഗിക്കുന്ന സൈനിക താവളമായ ലാമു കൗണ്ടിയിലെ മാന്‍ഡാ വ്യോമത്താവളത്തിന് നേരെ ഇന്നലെ രാവിലെ 5.30ഓടെ ആക്രമണം നടത്തിയ അല്‍ ഷബാബ് ഭീകരരെ കെനിയന്‍ സേന തുരത്തി. നാലു ഭീകരരെ വധിച്ചു. അല്‍ ക്വ ഇദയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയാണ് അല്‍ ഷബാബ്.

ആക്രമണത്തില്‍ തീ ആളിക്കത്തിയെന്നും എണ്ണ ടാങ്കുകളെ ബാധിച്ചെന്നും കെനിയന്‍ സേന അറിയിച്ചു. എന്നാല്‍ താവളത്തിലേക്ക് നുഴഞ്ഞ് കയറാനുള്ള അല്‍ ഷബാബ് ഭീകരരുടെ ശ്രമം പരാജയപ്പെടുത്തിയെന്നും കമാന്‍ഡര്‍ വ്യക്തമാക്കി. ഏഴ് വിമാനങ്ങളും മൂന്ന് സൈനിക വാഹനങ്ങളും നശിപ്പിച്ചതായി അല്‍ ഷബാബ് അറിയിച്ചു. കത്തുന്ന വിമാനത്തിനു സമീപം മുഖം പാതി മറച്ച ആയുധധാരികളുടെ ചിത്രവും അവര്‍ പുറത്തുവിട്ടിരുന്നു.

Comments are closed.