യുഎസ് സഖ്യസേനയുമായി ഇറാഖി സര്‍ക്കാര്‍ ഒപ്പുവെച്ച കരാര്‍ അവസാനിപ്പിക്കാന്‍ തീരുമാനം

ടെഹ്റാന്‍: യുഎസ് സഖ്യസേനയുമായി ഇറാഖി സര്‍ക്കാര്‍ ഒപ്പുവെച്ച കരാര്‍ അവസാനിപ്പിക്കാനും നാലു വര്‍ഷം മുമ്പ് ഇസ്ലാമിക് സ്റ്റേറ്റിനെ പുറത്താക്കാനും നിര്‍മ്മാര്‍ജനം ചെയ്യാനും രാജ്യത്ത് നിന്ന് അമേരിക്കന്‍ സഖ്യസേനയെ പുറത്താക്കാനുള്ള പ്രമേയം ഇറാഖി പാര്‍ലമെന്റ് ഏകകണ്ഠേന പാസാക്കി. 2015 ല്‍ യുഎന്നിന്റെ മധ്യസ്ഥതയില്‍ ലോകരാജ്യങ്ങളുമായി ഒപ്പുവെച്ച ആണവകരാറില്‍ നിന്നാണ് ഇറാന്‍ പിന്മാറിയത്.

തുടര്‍ന്ന് യൂറേനിയം സമ്പുഷ്ടീകരണമടക്കമുള്ള കാര്യങ്ങളില്‍ ഇനി കരാറിലുള്ള ഒരു ഉടമ്പടിയും പാലിക്കില്ലെന്നും ഇറാന്‍ ഭരണകൂടം പ്രഖ്യാപിക്കുകയായിരുന്നു. അതേസമയം ഖാസിം സുലൈമാനിയുടെ കൊലപാതകത്തിന് കടുത്ത പ്രതികാരം ചെയ്യുുമെന്ന ഇറാന്‍ പരമാധികാരി ആയത്തുള്ള അലി ഖമനേയിയുടെ പ്രഖ്യാപനത്തിനു പിന്നാലെ ഇറാനിലെ പുണ്യ നഗരമായ ക്വോമിലെ ജാംകരണ്‍ പള്ളിയില്‍ ചുവന്ന കൊടി ഉയര്‍ന്നിരുന്നു.

Comments are closed.