പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ജെഎന്‍യു വിദ്യാര്‍ത്ഥികളെ എയിംസിലെത്തി സന്ദര്‍ശിച്ച് പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ജെഎന്‍യു വിദ്യാര്‍ത്ഥികളെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി എയിംസ് ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ഗുണ്ടകള്‍ സര്‍കലാശാലകളില്‍ കടന്ന് വിദ്യാര്‍ത്ഥികളില്‍ ഭയം പടര്‍ത്തുകയാണെന്നും ഉദാര ജനാധിപതയ സംവിധാനം എന്ന നിലയില്‍ ഇന്ത്യയ്ക്ക് ആഗോള പ്രശസ്തിയുണ്ടെന്നും പരിക്കേറ്റവരെ വീണ്ടും അപമാനിക്കാന്‍ തങ്ങളുടെ ഗുണ്ടകളല്ല ഇത് ചെയ്തതെന്ന് എല്ലാ മാധ്യമങ്ങളിലും ബിജെപി നേതാക്കള്‍ നടിക്കുകയാണ്.

എന്നാല്‍ ജനങ്ങള്‍ വഞ്ചിക്കപ്പെടില്ലെന്നും ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ക്കു നേരെയുണ്ടായ ആക്രമണത്തില്‍ അപലപിച്ച് പ്രിയങ്ക ട്വീറ്റ് ചെയ്തിരുന്നു. അതേസമയം പ്രിയങ്കയെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞതോടെ കോണ്‍ഗ്രസ്-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കമുണ്ടാവുകയായിരുന്നു.

Comments are closed.