സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. പവന് 30,200 രൂപയും ഗ്രാമിന് 3,775 രൂപയുമാണ് ഇന്നത്തെ നിരക്കാവുന്നത്.

അമേരിക്കയും ഇറാനും യുദ്ധത്തിലേക്ക് നീങ്ങുന്നു എന്ന സൂചനകളാണ് പെട്ടെന്നുള്ള വിലക്കയറ്റത്തിന് കാരണം. രാജ്യാന്തര വിപണിയിലും നാല് ശതമാനം വില വര്‍ധിച്ച് 1,577 ഡോളറിലാണ് ഇന്ന് നിരക്ക്. പവന് 520 രൂപയാണ് ഇന്ന് കൂടിയത്. ആറുദിവസത്തിനുള്ളില്‍ 1200 രൂപ പവന് കൂടി.

Comments are closed.