നടന്‍ ഷെയിന്‍ നിഗവുമായി കരാറുണ്ടായിരുന്ന നാല് സിനിമകള്‍ കൂടി ഉപേക്ഷിക്കാന്‍ തീരുമാനിച്ച് നിര്‍മ്മാതാക്കള്‍

കൊച്ചി: നടന്‍ ഷെയിന്‍ നിഗമും നിര്‍മ്മാതാക്കളുടെ സംഘടനയും തമ്മിലുള്ള പ്രശ്‌നത്തില്‍ താര സംഘടനയായ ‘അമ്മ’യുടെ എക്‌സിക്യൂട്ടീവ് യോഗം ചേരാനിരിക്കെ ഷെയിനുമായി കരാറുണ്ടായിരുന്ന നാല് സിനിമകള്‍ കൂടി ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. അഡ്വാന്‍സ് നല്‍കിയ തുക തിരിച്ച് വാങ്ങാനാണ് നടപടി. വ്യാഴാഴ്ച്ചയാണ് താര സംഘടനയുടെ യോഗം നിശ്ചയിച്ചിരുന്നത്.

കൂടാതെ നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ട്രഷറര്‍ ബി രാകേഷും സിനിമ ഉപേക്ഷിക്കുന്നതായി അറിയിച്ചിരിക്കുകയാണ്. അതേസമയം ഉല്ലാസം സിനിമയുടെ ഡബ്ബിങ് തീര്‍ക്കാന്‍ ഷെയിനിന് നിര്‍മ്മാതാക്കള്‍ നല്‍കിയ സമയ പരിധി ഇന്ന് അവസാനിക്കും.

Comments are closed.