സഹപ്രവര്‍ത്തകന്റെ 13കാരിയായ മകളോട് അപമര്യാദയായി പെരുമാറി ; ഐ.പി.എസ് ഓഫീസര്‍ക്കെതിരെ കേസ്

ഗുവാഹത്തി: പുതുവര്‍ഷ തലേന്ന് നടന്ന ആഘോഷത്തിനിടെ സഹപ്രവര്‍ത്തകന്റെ 13കാരിയായ മകളോട് അസമിലെ ഐ.പി.എസ് ഓഫീസറുടെ പരിധിവിട്ടുള്ള പെരുമാറ്റത്തില്‍ ഓഫീസര്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. എസ്.പി റാങ്കിലുള്ള ഓഫീസറാണ് ആരോപണ വിധേയനായിരിക്കുന്നത്.

തുടര്‍ന്ന് ജനുവരി മൂന്നിന് പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തതായും നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്നും അതില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാവില്ലെന്നും അസം ഡിജിപി ജെ.മഹന്ദ വ്യക്തമാക്കി. എന്നാല്‍ ആരോപണ വിധേയനായ ഉദ്യോഗസ്ഥന്‍ സംഭവത്തെ കുറിച്ച് ഇതുവരെ പ്രതികരിച്ചിരുന്നില്ല.

Comments are closed.