ഓഹരി വിപണിയില്‍ നഷ്ടത്തില്‍ വ്യാപാരം നടത്തി

മുംബൈ: ഓഹരി വിപണിയില്‍ നഷ്ടത്തില്‍ വ്യാപാരം നടത്തി. അമേരിക്കയ്ക്കും ഇറാനും ഇടയിലുണ്ടായ സംഘര്‍ഷത്തില്‍ സെന്‍സെക്സും ദേശീയ സൂചികയായ നിഫ്റ്റിയും മറ്റ് ഏഷ്യന്‍ വിപണികളും നഷ്ടത്തിലായിരുന്നു. സെന്‍സെക്സ് 515 പോയിന്റ് നഷ്ടത്തിലും നിഫ്റ്റി 12,100നു താഴെയുമായിരുന്നു. 1% മുതല്‍ 3.2% വരെയാണ് ഓരോ മേഖലയും നേരിടുന്ന നഷ്ടം.

നിഫ്റ്റിയില്‍ മെറ്റല്‍, ഫാര്‍മ, മീഡിയ, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ബാങ്ക് , പ്രൈവറ്റ് ബാങ്ക്, റിയാലിറ്റി എന്നിവയെല്ലാം നഷ്ടത്തിലും കോള്‍ ഇന്ത്യ, ആദാനി പോര്‍ട്സ്, യെസ് ബാങ്ക്, ഹിന്‍ഡാല്‍കോ, പവര്‍ ഗ്രിഡ്, ജെ.എസ്.ഡബ്ല്യൂ സ്റ്റീല്‍, മഹിന്ദ്ര ആന്റ് മഹീന്ദ്ര, മാരുതി സുസുക്കി, ഭാരത് പെട്രോളിയം എന്നിവയെല്ലാം 2%-2.8% നുമിടയില്‍ നഷ്ടമണുള്ളത്. എന്നാല്‍ ഓഹരി മൂല്യം മൂന്നു ശതമാനം ഇടിഞ്ഞ് 323ല്‍ എത്തിയിരുന്നു.

Comments are closed.