കണ്ണൂക്കരയില്‍വെച്ച് കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു

കോഴിക്കോട്: വടകരയില്‍ തീര്‍ത്ഥയാത്ര കഴിഞ്ഞ് മടങ്ങും വഴിയാണ് കണ്ണൂക്കരയില്‍വെച്ച് കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. നാലു പേരാണ് കാറിനുള്ളില്‍ ഉണ്ടായിരുന്നത്.

തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശികളായ പത്മനാഭന്‍(56), പങ്കജാക്ഷിയമ്മ(50), ഇവരുടെ മകനുമാണ് മരിച്ചത്. രണ്ടു പേര്‍ സംഭവസ്ഥലത്തു വച്ചം ഒരാള്‍ ആശുപത്രിയിലേയ്ക്കുള്ള വഴിമധ്യേയാണ് മരിച്ചത്. അതേസമയം അഗ്‌നിശമന സേനയുടെ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് കാര്‍ വെട്ടിപ്പൊളിച്ചാണ് ഉള്ളിലുള്ളവരെ പുറത്തെടുത്തത്.

Comments are closed.