ഉത്തര്‍പ്രദേശില്‍ കുട്ടികളടക്കം ഒരു കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഗാസിപൂരിലെ യൂസുഫ്പൂര്‍ സേവായത്ത് ഗ്രാമത്തില്‍ കുടുംബത്തോടൊപ്പം പുതുവത്സരം ആഘോഷിക്കാനായി സ്വന്തം ഗ്രാമത്തില്‍ എത്തിയ രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. വിജയ് ശങ്കര്‍ തിവാരി (65), മകന് സോംദത്ത് തിവാരി (30), മരുമകള്‍ സോണി (28), പേരക്കുട്ടികളായ കന്ഹ (7), കുഞ്ച് (5) എന്നിവരാണ് മരിച്ചത്. തിവാരി ജോലി ചെയ്തിരുന്നത് സൂറത്തിലായിരുന്നു.
മകന് സോംദത്ത് തിവാരി ഓട്ടോഡ്രൈവറാണ്. ആക്രമണകാരികള്‍ പിന്‍വാതിലിലൂടെ വീട്ടിനുള്ളില്‍ പ്രവേശിച്ച് ഉറങ്ങിക്കിടക്കുമ്പോള്‍ കുടുംബാംഗങ്ങളെ ആക്രമിച്ചതായിരിക്കാമെന്നാണ് സീനിയര്‍ പോലീസ് സൂപ്രണ്ട് സത്യാര്‍ത്ഥ് അനിരുദ്ധ് പങ്കജ് വ്യക്തമാക്കിയത്. തുടര്‍ന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അയല്‍ക്കാരാണ് പോലീസിനെ അറിയിച്ചത്.
മൃതദേഹങ്ങളിലുണ്ടായിരിക്കുന്ന മുറിവുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ കൊലയ്ക്ക് ഉപയോ?ഗിച്ചത് മൂര്‍ച്ചയേറിയ ആയുധങ്ങളും ദണ്ഡുകളുമാണെന്ന് അനുമാനിക്കുന്നതായി പൊലീസ് അറിയിച്ചു. തുടര്‍ന്ന് സോംദത്തിന്റെ സഹോദരന് സുധാകര്‍ തിവാരി സംഭവത്തില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും സംഭവത്തില്‍ അന്വേഷണം വ്യാപിപ്പിച്ചതായും സോറണ് പോലീസ് സ്റ്റേഷന് സ്റ്റേഷന് ഹൗസ് ഓഫീസര്‍ അനില്‍ കുമാര്‍ സിംഗ് വ്യക്തമാക്കി.
Comments are closed.