ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കുന്നു

ദില്ലി: ദില്ലിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കുന്നതാണ്. ഫെബ്രുവരി 22നാണ് അരവിന്ദ് കെജ്‌രിവാളിന്റെ എഎപി സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുക. 70 നിയമസഭാ മണ്ഡലങ്ങളുള്ള ദില്ലിയെ മനോഹരമാക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുമെന്നും വായു മലിനീകരണം കുറയ്ക്കാന്‍ ബിജെപി 50 ലക്ഷം സൈക്കിളുകള്‍ വിതരണം ചെയ്യും.

എന്തുകൊണ്ട് ദില്ലി സര്‍ക്കാര്‍ ആയുഷ്മാന്‍ ഭാരത് പദ്ധതി നടപ്പാക്കുന്നില്ല എന്ന് കെജ്‌രിവാള്‍ മറുപടി പറയണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചോദിച്ചു. ജനങ്ങള്‍ക്ക് നല്‍കിയ എണ്‍പത് ശതമാനം വാഗ്ദാനങ്ങളും ആം ആദ്മി സര്‍ക്കാര്‍ പാലിച്ചില്ല. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളെ തടഞ്ഞു നിര്‍ത്താനാണ് കെജ്‌രിവാള്‍ ശ്രമിച്ചത് എന്നുമായിരുന്നു അമിത് ഷാ ആരോപിക്കുന്നത്. അതേസമയം ഉച്ചയ്ക്ക് മൂന്നരയ്ക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താ സമ്മേളനം.

Comments are closed.