വാണിജ്യ ലാഭം നോക്കി ഇത്തരമൊരു തീരുമാനം എടുക്കരുത് : റിക്കി പോണ്ടിംഗ്
മെല്‍ബണ്‍: ടെസ്റ്റ് ക്രിക്കറ്റ് കൂടുതല്‍ പേരിലേക്ക് എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ടെസ്റ്റ് മത്സരങ്ങള്‍ നാല് ദിവസമാക്കുന്നതിനെക്കുറിച്ച് ഐസിസി ചിന്തിക്കുന്നത്. ഇംഗ്ലീഷ് ക്രിക്കറ്റ് നീക്കത്തെ സ്വാഗതം ചെയ്തപ്പോള്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പിന്നീട് അറിയിക്കാം എന്നും എന്നാല്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി നീക്കത്തെ എതിര്‍ക്കുകയുമായിരുന്നു.
ഐസിസിയുടെ നീക്കത്തോടെ വിയോജിപ്പ് രേഖപ്പെടുത്തുന്നു. പിന്തുണക്കുന്നവര്‍ എന്തുകൊണ്ട് പിന്തുണക്കുന്നു എന്നറിയിക്കണം. ഇങ്ങനെയൊരു മാറ്റം കൊണ്ടുവരികയാണെങ്കില്‍ മിക്ക ടെസ്റ്റുകളും സമനിലയില്‍ അവസാനിക്കും. വാണിജ്യ ലാഭം നോക്കി ഇത്തരമൊരു തീരുമാനം എടുക്കരുത്. നിലവില്‍ ഒരുപാട് ചതുര്‍ദിന മത്സരങ്ങള്‍ നടക്കുന്നുണ്ട്. ഇവയില്‍ മിക്കവയും സമനിലയില്‍ അവസാനിക്കുകയാണ് ചെയ്യുന്നത് എന്ന് മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗും എതിര്‍ത്ത് രംഗത്തെത്തിയിരിക്കുകയാണ്.
Comments are closed.