മഞ്ഞമുടിയുള്ള ഭ്രാന്തന്റെ തല കൊണ്ടുവരുന്ന ആര്‍ക്കും 80 ദശലക്ഷം ഡോളര്‍ നല്‍കാമെന്ന് ഇറാന്‍ സൈനിക ഉദ്യോഗസ്ഥന്‍

ടെഹ്‌റാന്‍: ഖാസിം സുലൈമാനിയുടെ ശവസംസ്‌കാര ചടങ്ങിനിന്റെ ദൃശ്യങ്ങള്‍ ടെലിവിഷനില്‍ സംപ്രേഷണം ചെയ്യുന്നതിനിടെ പശ്ചാത്തല വിവരണം നടത്തിയ ഇറാന്‍ സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥനാണ് സുലൈമാനിയെ വധിക്കാന്‍ ഉത്തരവിട്ട യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ തലയെടുക്കുന്നവര്‍ക്ക് 575 കോടി രൂപ സമ്മാനം നല്‍കുമെന്ന് പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം പ്രഖ്യാപനത്തിന് പിന്നാലെ അധികൃതരുടെ ഇടപെടലിനെ തുടര്‍ന്ന് തുടര്‍ സംപ്രേക്ഷണം നിറുത്തിവച്ചു. പ്രഖ്യാപനം ഇറാന്‍ ഭരണകൂടത്തിന്റെ അനുമതിയോടു കൂടിയല്ലെന്നു പിന്നാലെ വ്യക്തമാക്കുകയും ചെയ്തിരുന്നു.

’80 ദശലക്ഷം ജനമാണ് ഇറാനില്‍ ഉള്ളത്. ഒരോ ഇറാനിയും ഓരോ ഡോളര്‍ വീതം നല്‍കുകയാണെങ്കില്‍ അത് 80 ദശലക്ഷം ഡോളറാകും. നമ്മുടെ വിപ്ലവനേതാവിനെ കൊലപ്പെടുത്താന്‍ ഉത്തരവിട്ട, മഞ്ഞമുടിയുള്ള ഭ്രാന്തന്റെ തല കൊണ്ടുവരുന്ന ആര്‍ക്കും ഇറാനു വേണ്ടി നമുക്ക് 80 ദശലക്ഷം ഡോളര്‍ നല്‍കാം’ – ഉദ്യോഗസ്ഥന്‍ പറയുന്നു.

Comments are closed.